എറണാകുളം മെഡിക്കൽ കോളേജ് പുതിയ ബ്ലോക്കിന്റെയും കൊച്ചി കാൻസർ സെൻ്ററിൻ്റെയും നിർമ്മാണം അതിവേഗത്തിൽ മുന്നോട്ടുപോവുകയാണെന്ന് മന്ത്രി പി രാജീവ്. 8 നിലയിൽ 8.27 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തിൽ നിർമ്മിക്കുന്ന സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് ഒക്ടോബറിൽ പൂർത്തിയാക്കുമെന്നും കൊച്ചി കാൻസർ റിസർച്ച് സെൻ്ററിൻ്റെ നിർമ്മാണം നവംബറിൽ പൂർത്തിയാക്കാനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടുപോവുകയാണെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
എറണാകുളം മെഡിക്കൽ കോളേജ് പുതിയ ബ്ലോക്കിന്റെയും കൊച്ചി കാൻസർ സെൻ്ററിൻ്റെയും നിർമ്മാണം അതിവേഗത്തിൽ മുന്നോട്ടുപോകുകയാണ്. 8 നിലയിൽ 8.27 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തിൽ നിർമ്മിക്കുന്ന സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് ഒക്ടോബറിൽ പൂർത്തിയാക്കും. 368.74 കോടി രൂപയാണ് പദ്ധതിക്ക് ചിലവ് പ്രതീക്ഷിക്കുന്നത്. പുതിയ ബ്ലോക്കിന്റെ സിവില്‍ ജോലികള്‍ 85 ശതമാനം പൂര്‍ത്തിയായിട്ടുണ്ട്. കൊച്ചി കാൻസർ റിസർച്ച് സെൻ്ററിൻ്റെ നിർമ്മാണം നവംബറിൽ പൂർത്തിയാക്കാനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുകയാണ്. ഇവിടേക്ക് ആവശ്യമായ ഉപകരണങ്ങള്‍ ഉള്‍പ്പെടെ പദ്ധതിക്ക് 466 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇറക്കുമതി ചെയ്യേണ്ടതടക്കം 210 കോടി രൂപയുടെ ഉപകരണങ്ങള്‍ വേണ്ടി വരും. ആദ്യഘട്ടത്തില്‍ 100 കിടക്കകളാകും ഉണ്ടാകുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here