ഒരു ദ്വീപിന്റെ സ്വപ്നം പൂവണിഞ്ഞു; പെരുമ്പളം പാലത്തിന്റെ നിർമ്മാണം പൂർത്തിയായി

Perumbalam Bridge

പെരുമ്പളം ദ്വീപ് നിവാസികളുടെ ദീർഘകാലമായ സ്വപ്നം പൂവണിയുന്നു. ദ്വീപിനെ കരയുമായി ബന്ധിപ്പിക്കുന്ന പെരുമ്പളം പാലത്തിന്റെ നിർമ്മാണം പൂർത്തിയായി. അവസാന മിനുക്ക് പണികൾക്ക് ശേഷം ഡിസംബറിൽ പാലം ജനങ്ങൾക്ക് തുറന്നുകൊടുക്കും. നൂറ് കോടി രൂപ ചിലവ് വരുന്ന വേമ്പനാട് കായലിനു കുറുകെയുള്ള കേരളത്തിലെ ഏറ്റവും വലിയ പാലത്തിന്റെ നിർമ്മാണം ഊരാളുങ്കൽ ലേബർ സൊസൈറ്റിയാണ്.

Also Read: ‘സർക്കാരിനെതിരെ വ്യാജ വാർത്ത പ്രചരിപ്പിച്ച മാധ്യമങ്ങളുടെ അജണ്ട വ്യക്തം, അര്‍ദ്ധ സത്യങ്ങള്‍ പ്രചരിപ്പിക്കാന്‍ പാടില്ല’; അഡ്വ. ഹരീഷ് വാസുദേവ്

നിലവിൽ വള്ളത്തിലും ബോട്ടിലും ജങ്കാറിലും മാത്രമേ പെരുമ്പളത്തേക്ക് എത്താനാവുകയുള്ളു. പാലം യാഥാർത്ഥ്യമാകുന്നതോടെ ദ്വീപ് നിവാസികളുടെ യാത്രാ ദുരിതത്തിന് പരിഹാരമാകും. ആലപ്പുഴ ജില്ലയുടെ ഭാഗമാണെങ്കിലും കോട്ടയം, എറണാകുളം ജില്ലകളോടും തൊട്ട് ചേര്‍ന്നാണ് വേമ്പനാട് കായലിന് നടുവിലാണ് പെരുമ്പളം ദ്വീപ് സ്ഥിതി ചെയ്യുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News