കൊച്ചി മെട്രോ രണ്ടാംഘട്ട നിര്‍മാണത്തിന് വിദേശ സാമ്പത്തിക സഹായം ലഭിക്കുന്നതില്‍ തീരുമാനമായി

കൊച്ചി മെട്രോ രണ്ടാംഘട്ട നിര്‍മാണത്തിന് വിദേശ സാമ്പത്തിക സഹായം ലഭിക്കുന്നതില്‍ തീരുമാനമായെന്ന് കെഎംആര്‍എല്‍ എംഡി ലോക്‌നാഥ് ബെഹ്‌റ. വൈകാതെ കരാര്‍ ഒപ്പിടും. ഇതിനു ശേഷമേ വിശദാംശങ്ങള്‍ പുറത്തു വിടാന്‍ സാധിക്കുകയുള്ളുവെന്ന് ലോക്‌നാഥ് ബെഹ്‌റ കൈരളി ന്യൂസിനോട് പറഞ്ഞു. ഇതിനിടെ രണ്ടാംഘട്ടത്തിന്റെ നിര്‍മാണം അടുത്ത ദിവസം തുടങ്ങും.

കൊച്ചി കാത്തിരിക്കുന്ന മെട്രോയുടെ രണ്ടാംഘട്ടം നിര്‍മാണത്തിലേക്ക് കടക്കുകയാണ്. കാക്കനാട് പ്രത്യേക സാമ്പത്തിക മേഖല, കാക്കനാട് ജംഗ്ഷന്‍ എന്നീ സ്റ്റേഷനുകളുടെ നിര്‍മാണമാണ് ആദ്യം നടക്കുന്നത്. സെസിനോട് ചേര്‍ന്ന് നിര്‍മാണം നടക്കുന്ന സ്ഥലം ബാരിക്കേഡ് വച്ച് തിരിച്ചു. മെട്രോ കടന്നു പോകുന്ന സ്ഥലങ്ങളില്‍ ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ സ്ഥലമേറ്റെടുപ്പ് വീതികൂട്ടല്‍ ജോലികള്‍ പുരോഗമിക്കുകയാണ്. കഴിഞ്ഞ സെപ്തംബറില്‍ 1957 കോടി രൂപയുടെ ഡിപിആറിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. വിദേശ വായ്പയ്ക്കു വേണ്ടി ഫ്രഞ്ച് വികസന ഏജന്‍സിയുമായി കെഎംആര്‍എല്ലും സര്‍ക്കാരും ചര്‍ച്ചകള്‍ നടത്തി. വായ്പാ കരാര്‍ ഒപ്പിടുന്നതടക്കമുള്ള കാര്യങ്ങള്‍ നീങ്ങുകയാണ്.

ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം മുതല്‍ ഇന്‍ഫോപാര്‍ക്ക് ഫേസ് 2 വരെ 11. 2 കി. മീ. വരെ നീളുന്നതാണ് കൊച്ചി മെട്രോയുടെ രണ്ടാംഘട്ട ദൈര്‍ഘ്യം. ആകെ 11 സ്റ്റേഷനുകള്‍ ഉണ്ട്. ഇതിനിടെ ജനറല്‍ കണ്‍സല്‍ട്ടന്‍സിയ്ക്കു വേണ്ടി കരാര്‍ വിളിച്ചെങ്കിലും തുക അധികമായതിനാല്‍ കെഎംആര്‍എല്‍ വീണ്ടും ടെന്‍ഡര്‍ വിളിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News