ഇടുക്കി നെടുങ്കണ്ടത്ത് നിര്‍മാണ തൊഴിലാളി കെട്ടിടത്തില്‍ നിന്നും വീണുമരിച്ചു

IDUKKI

ഇടുക്കി നെടുങ്കണ്ടത്ത് നിര്‍മാണ തൊഴിലാളി കെട്ടിടത്തില്‍ നിന്നും വീണുമരിച്ചു.മുള്ളരിക്കുടി കൈലാസം അമ്പാട്ട് ബിനോയി വര്‍ക്കി(42) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു അപകടം നടന്നത്.

ALSO READ: ടോറസ് ലോറിയും സ്വകാര്യബസും കൂട്ടിയിടിച്ചുണ്ടായ അപകടം; ബസ് യാത്രക്കാരി മരിച്ചു, നിരവധി പേർക്ക് പരുക്ക്

നെടുങ്കണ്ടം ബഥേലില്‍ സ്‌കൂളിന്റെ നിര്‍മാണ ജോലിക്ക് എത്തിയതായിരുന്നു ബിനോയ്. കോണ്‍ക്രീറ്റിങ്ങിനായി തലേദിവസം തകര ഷീറ്റുകള്‍ കെട്ടിടത്തിന് മുകളില്‍ എത്തിച്ചിരുന്നു.ഇതില്‍ ചവിട്ടിയ ബിനോയി രണ്ടു നില കെട്ടിടത്തില്‍ നിന്നും കാല്‍ വഴുതി നിലത്തു വീഴുകയായിരുന്നു.വീഴ്ചയില്‍ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ബിനോയിയെ ഉടന്‍ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും യാത്രാമധ്യേ മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News