നിർമാണത്തിലിരിക്കുന്ന വീടിന്‍റെ സ്ലാബ് തകർന്നു വീണ് നിർമാണത്തൊഴിലാളി മരിച്ചു

accident death

നിർമാണത്തിലിരിക്കുന്ന വീടിന്‍റെ സ്ലാബ് തകർന്നു വീണ് നിർമാണത്തൊഴിലാളിക്ക് ദാരുണാന്ത്യം. ചാലിശേരി കവുക്കോട് തട്ടാൻ വളപ്പിൽ മണി (55) ആണ് മരിച്ചത്. മതുപ്പുള്ളി സ്വദേശിക്കായി നിർമിക്കുന്ന വീടിന്‍റെ രണ്ടാം നിലയുടെ വാർപ്പിന് സ്ഥാപിച്ച മുട്ടുകൾ പൊളിക്കുന്നതിനിടെ ബുധനാഴ്ച വൈകീട്ട് മൂന്നരയോടെയാണ് അപകടം. രണ്ടാം നിലയിൽ നിന്നിരുന്ന മണിയുടെ തലയിലേക്ക് ഭാരമേറിയ സ്ലാബ് പതിക്കുകയായിരുന്നു. അതിനുള്ളില്‍ കുടുങ്ങിയ മണി സംഭവസ്ഥലത്ത് തന്നെ മരിച്ചതായി ദൃക്സാക്ഷികൾ പറഞ്ഞു. കൂടെയുണ്ടായിരുന്ന മറ്റൊരു തൊഴിലാളി ചാലിശേരി കവുക്കോട് തട്ടത്താഴത്ത് ഷംസുവിന്‍റ കൈകൾക്ക് നിസാര പരിക്കേറ്റു. ചാലിശ്ശേരി പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിനായി തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: കുഞ്ഞുമോൾ. മക്കൾ: ഹിമ, വിഷ്ണു. മരുമകൻ: വിജീഷ്. സഹോദരങ്ങൾ: മാളു, മീനാക്ഷി, പരേതനായ ഭാസ്കരൻ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News