പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത നിർമാണങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. പൊതുമരാമത്ത് വകുപ്പിന്റെ സ്വപ്ന പദ്ധതിയായ ആലപ്പുഴ പുന്നമട-നെഹ്റു ട്രോഫി പാലം നിർമ്മാണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. നാടിനെ വികസനത്തിലേക്ക് നയിക്കുന്നതാണ് പാലങ്ങൾ, അഞ്ച് വർഷത്തിനുള്ളിൽ നൂറ് പാലങ്ങൾ നിർമിക്കും എന്നാണ് ഈ സർക്കാർ അധികാരത്തിലേറിയപ്പോൾ ലക്ഷ്യം വച്ചിരുന്നത് എന്നാൽ മൂന്നേകാൽ വർഷം കൊണ്ട് ലക്ഷ്യം പൂർത്തിയാക്കാൻ സാധിച്ചു എന്നും മന്ത്രി കൂട്ടിച്ചേർത്തു.
പി.പി. ചിത്തരഞ്ജൻ എം.എൽ.എ. അധ്യക്ഷനായി. നഗരസഭാധ്യക്ഷ കെ.കെ. ജയമ്മ, കളക്ടർ അലക്സ് വർഗീസ്, നഗരസഭാ ഉപാധ്യക്ഷൻ പി.എസ്.എം. ഹുസൈൻ, നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ എം.ആർ. പ്രേം, കൗൺസിലർമാരായ ജി. ശ്രീലേഖ, സൗമ്യാ രാജ്, മുൻ എം.പി. ടി.ജെ. ആഞ്ചലോസ്, തുടങ്ങിയവർ പങ്കെടുത്തു. കെ.സി. വേണുഗോപാൽ എം.പി.യുടെ സന്ദേശം യോഗത്തിൽ വായിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here