പഴയ മോഡൽ വാഹനം നൽകി കബളിപ്പിച്ചു; ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്‌തൃ തർക്ക പരിഹാര കോടതി

കൊച്ചിയിൽ പഴയ മോഡൽ ഹോണ്ട യൂണി‌കോൺ വാഹനം നൽകി ഉപഭോക്താവിനെ കബളിപ്പിച്ച വാഹന വിതരണക്കാരൻ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്‌തൃ തർക്ക പരിഹാര കോടതി. എറണാകുളം, നെടുമ്പാശ്ശേരി സ്വദേശി അരവിന്ദ് ജി ജോൺ നൽകിയ പരാതിയിലാണ് ഡി.ബി ബിനു അദ്ധ്യക്ഷനും വൈക്കം.രാമചന്ദൻ, ടി.എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബഞ്ച് ഉത്തരവിട്ടത്.

ALSO READ: കൊച്ചിയിലെ കുഞ്ഞിന്റെ കൊലപാതകം; മരണം ഉറപ്പുവരുത്താൻ പ്രതി കുഞ്ഞിന്റെ ശരീരത്തിൽ കടിച്ചു

2018 ഫെബ്രുവരിയിലാണ് ഹോണ്ട യൂണികോൺ മോട്ടോർസൈക്കിൾ അങ്കമാലി ആര്യ ഭംഗി മോട്ടോഴ്സിൽ നിന്നും പരാതിക്കാരൻ ബുക്ക് ചെയ്തത്. 2018 മാർച്ച് മാസം വാഹനം നൽകിയെങ്കിലും ആർ.സി ബുക്കിൽ 2017 മോഡൽ വാഹനം എന്നാണ് രേഖപ്പെടുത്തിയിരുന്നത്. നേരത്തെ പുറത്തിറങ്ങിയ പഴയ വാഹനമാണ് പുതിയ മോഡൽ എന്ന വ്യാജേന ഡീലർ നൽകിയതെന്നും ഇത് സേവനത്തിലെ ന്യൂനതയാണെന്നും പരാതിയിൽ പറയുന്നു .

ALSO READ: തീ ആളിപ്പടര്‍ന്നു, കിടപ്പുരോഗിയായ അമ്മയെ ഉപേക്ഷിക്കാന്‍ മനസുവന്നില്ല; അമ്മയും മകനും വെന്തുമരിച്ചു

ബുക്കിംഗ് സമയത്തും പണം നൽകിയപ്പോഴും വാഹനത്തിൻറെ മോഡൽ 2018 ആയിരുന്നു . എന്നാൽ ആർ.സി ബുക്ക് ലഭിച്ചപ്പോൾ 2017എന്നാണ് രേഖപ്പെടുത്തിയത്. പുതിയ മോഡൽ കാണിച്ച് പഴയ മോഡൽ നൽകി ഉപഭോക്താവിനെ കബളിപ്പിച്ച നടപടി സേവനത്തിലെ ന്യൂനതയും അധാർമികമായ വ്യാപാര രീതിയുമാണെന്ന് കോടതി കണ്ടെത്തി. വാഹനത്തിന്റെ വിലയായ-85,660/- രൂപ ഡീലർ പരാതിക്കാരന് നൽകുമ്പോൾ പഴയവാഹനം തിരിച്ചു നൽകണം. നഷ്ടപരിഹാരവും കോടതി ചെലവിനത്തിലുമായി ഇരുപതിനായിരം രൂപ 9 ശതമാനം പലിശ സഹിതം 30 ദിവസത്തിനകം പരാതിക്കാരന് നൽകണമെന്ന് ആര്യഭംഗി മോട്ടോർസിന് കോടതി ഉത്തരവ് നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News