ലാപ്ടോപ് വാങ്ങി കബളിപ്പിക്കപ്പെട്ട ഉപഭോക്താവിന്, ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ തർക്ക പരിഹാര കോടതി

വാങ്ങി ഒരാഴ്ചയ്ക്കുള്ളിൽ തകരാറിലായ ലാപ് ടോപ് റിപ്പയർ ചെയ്ത് നൽകുന്നതിൽ നിർമ്മാതാവും ഡീലറും വീഴ്ച വരുത്തിയതിന് ഒരു ലക്ഷം രൂപ ഉപഭോക്താവിന് നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി.എറണാകുളത്തെ ഓക്സിജൻ കമ്പ്യൂട്ടർ ഷോപ്പ്, ലെനോവോ എന്നിവർക്കെതിരെ എറണാകുളം,പറവൂർ സ്വദേശി ടി.കെ സെൽവൻ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.

ALSO READ:വീടുകള്‍ അടിച്ചുവാരി വൃത്തിയാക്കി, കോടികളുടെ ആസ്തി നേടി യുവതി

വിദ്യാഭ്യാസ ആവശ്യത്തിന് എസ്.സി.എസ്. ടി കോർപ്പറേഷനിൽ നിന്നും ലോൺ എടുത്താണ്‌ പരാതിക്കാരൻ ലാപ്ടോപ്പും അനുബന്ധ ഉപകരണങ്ങളും വാങ്ങിയത്. ലാപ്പ്ടോപ്പ് തകരാറിലായതിനെ തുടർന്ന് പലതവണ എതിർ കക്ഷികളെ സമീപിച്ചെങ്കിലും സേവനമൊന്നും ലഭിക്കാത്തതിനാലാണ് പരാതിക്കാരൻ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതിയെ സമീപിച്ചത്.ലാപ്ടോപിനു വാറന്റി നിലനില്കുന്നതായും വാറന്റി കാലയളവിനുള്ളിലാണ് ലാപ്പ്ടോപ്പ് ഉപയോഗ ശൂന്യമായതെന്നും കോടതി നിയോഗിച്ച വിദഗ്ദൻ റിപ്പോർട്ട് നൽകി.അക്സിഡന്റൽ ഡാമേജ്, ഓൺ സൈറ്റ് വാറണ്ടി എന്നിവയ്ക്കും പരാതിക്കാരനിൽ നിന്നും കൂടുതലായി പണം ഈടാക്കിയിട്ടും സേവനത്തിൽ എതിർകക്ഷികൾ ഗുരുതരമായ വീഴ്ച വരുത്തിയെന്ന് ഡി.ബി. ബിനു അദ്ധ്യക്ഷനും, വൈക്കം രാമചന്ദ്രൻ , ടി.എൻ ശീവിദ്യ എന്നിവർ അംഗങ്ങളുമായ ബഞ്ച് കണ്ടെത്തി.

ALSO READ: ഇ-സ്കൂട്ടർ വാങ്ങണോ, പെട്ടന്ന് ആയിക്കോ, ആ ആനുകൂല്യവും ഒഴുവാക്കാനൊരുങ്ങി കേന്ദ്രം

എതിർ കക്ഷിയുടെ ഭാഗത്തു നിന്നും ഉണ്ടായത് അധാർമിക വ്യാപാര രീതിയും സേവനത്തിലെ വീഴ്ചയും ആണെന്ന് ബോധ്യമായ കോടതി, ലാപ് ടോപിന്റെ വിലയായ 51,000/- രൂപയും നഷ്ടപരിഹാരമായി 50,000/- രൂപയും 30 ദിവസത്തിനകം പരാതിക്കാരന് നല്കാൻ എതിർ കക്ഷികൾക് ഉത്തരവ് നൽകി.പരാതിക്കാരനു വേണ്ടി അഡ്വ.കെ.എസ്. ഷെറിമോൻ ഹാജരായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News