കൺസ്യൂമർഫെഡ് ചന്തകൾ ഉടൻ തുടങ്ങും

വിഷു ചന്ത നടത്താന്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ അനുമതി. വിഷു റംസാന്‍ ചന്തകള്‍ക്ക് അനുമതി നിഷേധിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ചോദ്യം ചെയ്ത് കണ്‍സ്യൂമര്‍ ഫെഡ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കരുതെന്ന
നിര്‍ദ്ദേശത്തോടെയാണ് അനുമതി.

സംസ്ഥാനത്ത് റംസാന്‍ വിഷു ചന്തകള്‍ക്ക് അനുമതി നിഷേധിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് ചോദ്യം ചെയ്ത് കണ്‍സ്യൂമര്‍ ഫെഡ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സര്‍ക്കാരിന് അനുകൂലമായ ഹൈക്കോടതി ഉത്തരവ്. പബ്ലിസിറ്റിക്കായി ഉപയോഗിക്കരുതെന്ന നിര്‍ദേശത്തോടെയാണ് ഇളവ്.

Also Read: സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ക്ക് ചരിത്ര നേട്ടം

തെരഞ്ഞെടുപ്പ് ചട്ടം ലംഘിക്കരുത്. തെരഞ്ഞെടുപ്പ് ചട്ടലഘനം ഉണ്ടായാല്‍ കമ്മീഷന് ഇടപെടാം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് കോടതി പരിഷ്‌കരിച്ചു. റംസാന്‍ വിഷു ചന്തകള്‍ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണെന്നായിരുന്നു തെരഞ്ഞെടുപ്പ് കമീഷണന്റെ നിലപാട്. ഹൈക്കോടതിയില്‍ വാദത്തിനിടെയും കമ്മീഷന്‍ നിലപാട് ആവര്‍ത്തിച്ചു. എന്നാല്‍ കമ്മീഷന്റെ നിലപാട് തള്ളിസര്‍ക്കാര്‍ നിലപാട് അംഗീകരിച്ച്
കോടതി ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. ചന്തകള്‍ വഴി ജനങ്ങള്‍ക്ക് വിതരണം ചെയ്യാനുള്ള സാധനങ്ങളെല്ലാം വാങ്ങിയതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ജനങ്ങള്‍ക്ക് വേണ്ടിയുള്ള തീരുമാനമാണെങ്കില്‍ നൂറ് ശതമാനം സര്‍ക്കാരിന് ഒപ്പമാണെന്നും കോടതി വാദത്തിനിടെ വ്യക്തമാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News