ഓണത്തിനൊരുങ്ങി കൺസ്യൂമർ ഫെഡ് വിപണി; ഉദ്ഘാടനം ആഗസ്റ്റ് 20 ന് മുഖ്യമന്ത്രി നിർവ്വഹിക്കും

ഓണത്തിനൊരുങ്ങി കൺസ്യൂമർ ഫെഡ് വിപണി. വിപണനകേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ഈ മാസം 20 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. സാധാരണക്കാരന് സബ്സിഡി നിരക്കിൽ കുറഞ്ഞ വിലയിൽ സാധനങ്ങൾ ലഭ്യമാവുന്ന രീതിയിലാണ് ഓണം വിപണി ഒരുക്കിയിരിക്കുന്നത്.

Also Read:‘എന്നും നിങ്ങൾ ഓർമിക്കപ്പെടും ,ഒരു പുഞ്ചിരിയോടെ…’; സിദ്ദിഖിനെ അനുസ്മരിച്ച് കരീന കപൂർ

സംസ്ഥാന സർക്കാറിൻ്റെ സബ്സിഡിയോടെ 13 ഇനം നിത്യോപയോഗ സാധനങ്ങൾ ആണ് ആഗസ്റ്റ് 19 മുതൽ 28 വരെ നീണ്ടു നിൽക്കുന്ന വിപണന മേളയിലൂടെ ലഭിക്കുക.പൊതു മാർക്കറ്റിനേക്കാൾ ഏകദേശം 30 %മുതൽ 50% വരെ വിലക്കുറവിൽ ആണ് സാധനങ്ങൾ കൺസ്യൂമർ ഫെഡ് ഓണ വിപണിയിലൂടെ ലഭ്യമാവുക.1500 ഓളം ഓണചന്തകളാണ് കൺസ്യൂമർഫെഡ് മുഖേന ഒരുക്കിയിരിക്കുന്നത്.

Also Read:ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീ പിടിച്ചു, ഫയർ ഫോഴ്സ് എത്തി

ഓണക്കാലത്ത് ഉപഭോക്താവിന് ആവശ്യമുള്ള മുഴുവൻ സാധനങ്ങളും നൽകാൻ കഴിയുന്ന രീതിയിലാണ് ഔട്ട്ലെറ്റുകൾ ഒരുക്കിയിരിക്കുന്നതെന്ന് കൺസ്യൂമർഫെഡ് ചെയർമാൻ എം മെഹബൂബ് പറഞ്ഞു.80 ശതമാനം സാധനങ്ങൾ ഔട്ട്ലെറ്റിൽ എത്തിയതായും 500 രൂപയിൽ കൂടുതൽ സാധനങ്ങൾ വാണുന്നവർക്ക് നറുക്കെടുപ്പിലൂടെ സമ്മാനം നൽകുമെന്നും കൺസ്യൂമർ ഫെഡ് അധികൃതർ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News