സംസ്ഥാനത്ത് കൺസ്യൂമർഫെഡ് വിഷു ചന്തകൾ ഇന്ന് മുതൽ പ്രവർത്തനം തുടങ്ങും. തെരഞ്ഞെടുപ്പ് കമ്മീഷൻ ഏർപ്പെടുത്തിയ നിരോധനം ഹൈക്കോടതി നീക്കിയതോടെയാണ് ചന്തകൾ ആരംഭിക്കുന്നത്. സംസ്ഥാന തല ഉദ്ഘാടനം രാവിലെ 10 മണിക്ക് കോഴിക്കോട് നടക്കും. സഹകരണ വകുപ്പ് ജോയിൻ്റ് റജിസ്ട്രാർ ബി സുധ ഉദ്ഘാടനം നിർവഹിക്കും.
Also Read: കുളത്തൂപ്പുഴ ക്ഷേത്രത്തിലെ ‘തിരുമക്കള്‍’ മീനുകളെ പിടികൂടി പാകം ചെയ്തു; മൂന്നു പേര്‍ അറസ്റ്റില്‍
13 ഇന സാധനങ്ങൾ സബ്സിഡി നിരക്കിൽ കൺസ്യൂമർഫെഡ് ലഭ്യമാക്കും. വിപണി വിലയേക്കാൾ 45 ശതമാനം വരെ വിലക്കുറവിലാണ് വിൽപ്പന. സംസ്ഥാനത്ത് ആകെ മുന്നൂറോളം ഔട്ട്ലെറ്റുകൾ പ്രവർത്തിക്കും. ഈ മാസം18 വരെ വിഷു ചന്തകൾ പ്രവർത്തിക്കുമെന്ന് കൺസ്യൂമർഫെഡ് ചെയർമാൻ എം മെഹബൂബ് അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here