ഓണവിപണിയിലെ വിലക്കയറ്റം തടയാന്‍ ഓണച്ചന്തകളുമായി കണ്‍സ്യൂമര്‍ഫെഡ്. സംസ്ഥാനത്താകെ 1500 ഓണച്ചന്തകളാണ് തുറന്നത്. സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി കൊച്ചിയില്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ പൊതുവിതരണ സമ്പ്രാദായത്തെ ഇകഴ്ത്തി കാട്ടാനാണ് ചിലരുടെ ശ്രമമെന്നും ജനങ്ങള്‍ അത് തിരിച്ചറിയുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തെ പ്രാഥമിക സഹകരണസംഘങ്ങളുടെ നേതൃത്വത്തിലാണ് ഓണച്ചന്തകള്‍ നടക്കുന്നത്. ഇത്തവണ 1600 ഓണച്ചന്തകളാണ് തുറന്നത്. ഓണവിപണയുടെ സംസ്ഥാനതല ഉദ്ഘാടനം കൊച്ചിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. വിപണിയില്‍ ഫലപ്രദമായ ഇടപെടലാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത്. വിലക്കയറ്റത്തിന്‍റെ തോത് ദേശീയ ശരാശരിയേക്കാള്‍ താഴെ നില്‍ക്കുമ്പോഴും ചില മാധ്യമങ്ങള്‍ വസ്തുതകളെ വളച്ചൊടിക്കാനാണ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
also read; മണിച്ചിത്രത്താഴിന് രണ്ടാം ഭാഗം ഉണ്ടാകുമോ? മോഹൻലാലിൻ്റെ ചോദ്യത്തിന് ഫാസിൽ നൽകിയ മറുപടി
സബ്സിഡി നിരക്കില്‍ 13 ഇന സാധനങ്ങങ്ങള്‍ കണ്‍സ്യൂമര്‍ഫെഡിന്‍റെ ഈ ഓണച്ചന്തകളിലൂടെ ലഭിക്കും. ഒരു കാര്‍ഡില്‍ അഞ്ച് കിലോ അരി, ഒരു കിലോ പഞ്ചസാര, 2 കിലോ പച്ചരി, 500 ഗ്രാം ചെറുപയര്‍, വന്‍പയര്‍, കടല , തുവരപരിപ്പ് ഉണക്കമുളക്, മല്ലി, വെളിച്ചെണ്ണ എന്നിവയാണ് ലഭിക്കുക. 10 ശതമാനം മുതല്‍ 40 ശതമാനം വരെ വിലക്കുറവിലാണ് സാധനങ്ങളുടെ വില്‍പ്പന. ഈ മാസം 28 വരെ ഓണച്ചന്തകള്‍ പ്രവര്‍ത്തിക്കും.
also read; ഭാര്യയേയും മക്കളേയും കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here