എനർജി ഡ്രിങ്കുകൾ കുടിക്കുന്നത് ഉറക്കത്തെ ബാധിക്കുമോ? പഠന റിപ്പോർട്ട് പുറത്ത്

ഉന്മേഷം നിലനിർത്താൻ എനര്‍ജി ഡ്രിങ്കുകൾ കുടിക്കുന്നവരാണ് നാം. പല ബ്രാന്‍ഡുകളുടെയും എനര്‍ജി ഡ്രിങ്കുകള്‍ വിപണിയില്‍ ലഭ്യമാണ്. എന്നാൽ എനര്‍ജി ഡ്രിങ്ക് കുടിക്കുന്നത് ഉറക്കത്തെ ബാധിക്കും എന്ന പഠന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.

ALSO READ: ‘ജനജീവിതം ദുസ്സഹമാക്കുന്ന കേന്ദ്ര ബജറ്റ്’: പി ആർ കൃഷ്ണൻ

നോര്‍വേയില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. എനര്‍ജി ഡ്രിങ്ക് നിരന്തരം കുടിക്കുന്നവരിൽ ഉറക്കത്തിന്റെ നിലവാരം വളരെ മോശമായിരിക്കുമെന്നാണ് പുതിയ പഠനം. ഇവരിൽ ഇന്‍സോംനിയ (ഉറക്കം വരാത്ത അവസ്ഥ), ഉറക്കക്കുറവ് എന്നിവ ഉണ്ടാകും. എനര്‍ജി ഡ്രിങ്കുകളുടെ ഉപയോഗം വർദ്ധിക്കുന്നതിനനുസരിച്ച് ഉറക്കക്കുറവും ഉണ്ടാകും.

ALSO READ: ആരോഗ്യ രംഗത്ത് കേരളം മാതൃക: ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് പുറത്ത്

ഒരു ലിറ്റര്‍ എനര്‍ജി ഡ്രിങ്കില്‍ 150 മില്ലിഗ്രാം കഫൈനും കൂടാതെ പഞ്ചസാരയും, വൈറ്റമിനുകളും, ധാതുക്കള്‍, അമിനോ ആസിഡുകള്‍ എന്നിവയാണ് അടങ്ങിയിരിക്കുന്നത്. 18നും 35നും ഇടയില്‍ പ്രായമുള്ള 53,266 വിദ്യാർത്ഥികളെയാണ് പഠനത്തിനായി തെരഞ്ഞെടുത്തത്. സ്ഥിരമായി എനര്‍ജി ഡ്രിങ്ക് കുടിക്കുന്നവര്‍, ആഴ്ചയില്‍ നാലോ ആറോ തവണ, ആഴ്ചയില്‍ രണ്ട് മുതല്‍ മൂന്ന് തവണ, ആഴ്ചയില്‍ ഒരിക്കല്‍, മാസത്തില്‍ ഒന്ന് മുതല്‍ മൂന്ന് തവണ, ഒരിക്കലുമില്ല എന്നിങ്ങനെ ആറ് വിഭാഗങ്ങളായി തിരിച്ചായായിരുന്നു പഠനം നടത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News