കോട്ടയം കോടതിയിലെ 28 അഭിഭാഷകര്‍ക്ക് എതിരായ കോടതിയലക്ഷ്യ കേസിൽ 28 അഭിഭാഷകരുടെ നിരുപാധികം മാപ്പപേക്ഷ ഉപാധിയോടെ ഹൈക്കോടതി അംഗീകരിച്ചു. 28 അഭിഭാഷകരെയും കോടതിയലക്ഷ്യ കേസിലെ വിചാരണയില്‍ നിന്ന് ഒഴിവാക്കി.28 അഭിഭാഷകര്‍ കോട്ടയം ജില്ലയില്‍ ആറ് മാസം സൗജന്യ നിയമസേവനം നല്‍കണം എന്നും കോടതി ഉത്തരവിട്ടു.
Also read:തിരുവല്ലയിൽ കാറിനു തീപിടിച്ച് രണ്ട് പേര് മരിച്ച സംഭവം; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം
ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി അഭിഭാഷകരുടെ സേവന രേഖകള്‍ സൂക്ഷിക്കണം.സേവന രേഖകള്‍ ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. മാപ്പപേക്ഷിച്ചു എന്നതുകൊണ്ട് മാത്രം അഭിഭാഷകരെ കേസില്‍ നിന്ന് ഒഴിവാക്കാനാവില്ല എന്നും കോടതി വിലയിരുത്തി.
Also read:കൊല്ലത്ത് മകൻ്റെ മർദ്ദനമേറ്റ് കിടപ്പുരോഗിയായ അച്ഛൻ മരിച്ചു
കോടതിയലക്ഷ്യ കേസിലെ ഉത്തരവിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ പരാമര്‍ശം. ഒന്നാം എതിര്‍കക്ഷി അഡ്വ. സോജന്‍ പവിയാനോസിനെതിരെ കോടതിയലക്ഷ്യ നടപടി. അഡ്വ. സോജന്‍ പവിയാനോസ് വിചാരണ നേരിടണമെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here