കോടതിയലക്ഷ്യ കേസില്‍ മാപ്പ് പറഞ്ഞു പരസ്യങ്ങള്‍ നല്‍കിയ പത്രങ്ങളുടെ യഥാര്‍ത്ഥ പേജുകള്‍ നേരിട്ട് ഹാജരാക്കാന്‍ പതഞ്ജലിയോട് സുപ്രീംകോടതി. പതഞ്ജലിക്കെതിരെ നടപടി എടുക്കാന്‍ വൈകിയതില്‍ ഉത്തരാഖണ്ഡ് സര്‍ക്കാരിനെയും കോടതി രൂക്ഷമായി വിമര്‍ശിച്ചു.
പതഞ്ജലി പരസ്യ വിവാദവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യക്കേസില്‍ രാംദേവിന്റെ മാപ്പപേക്ഷയെ വിമര്‍ശിച്ച സുപ്രീം കോടതി കേസുമായി ബന്ധപ്പെട്ട് മാപ്പ് പറഞ്ഞു നല്‍കിയ പത്രങ്ങളുടെ കട്ടിങ്ങുകള്‍ കോടതിയില്‍ ഹാജരാക്കാന്‍ അന്ത്യശാസനം നല്‍കി.
പത്രങ്ങളുടെ പിഡി എഫ് പകര്‍പ്പുകള്‍ ഫയല്‍ ചെയ്തതിനെ വിമര്‍ശിച്ചാണ് കോടതി അവസാന അവസരം നല്‍കിയത്. പരസ്യം നല്‍കിയ അതേ വലിപ്പത്തില്‍ തന്നെയാണോ മാപ്പ് പ്രസിദ്ധീകരിച്ചതെന്നും ഭൂതകണ്ണാടി വെച്ചാണോ നോക്കേണ്ടതെന്നും പത്രങ്ങളില്‍ നല്‍കിയ മാപ്പപേക്ഷയെ സുപ്രീം കോടതി വിമര്‍ശിച്ചിരുന്നു. അതേ സമയം പതജ്ഞലിക്കെതിരെ നടപടി എടുക്കാന്‍ വൈകിയതില്‍ ലൈസെന്‍സിങ് അതോറിറ്റിയായ ഉത്തരാഖണ്ഡ് സര്‍ക്കാരിനെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചു.
Also Read: തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിക്ക് ദേശീയ ഗുണനിലവാര അംഗീകാരം
സംഭവത്തില്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ കോടതില്‍ മാപ്പ് പറഞ്ഞെങ്കിലും ഗുരുതര വീഴ്ചയാണ് ഉത്തരാഖണ്ഡ് സര്‍ക്കാരില്‍ നിന്നുണ്ടായതെന്ന് സുപ്രീം കോടതി വിമര്‍ശിച്ചു. നാലു വര്‍ഷം സര്‍ക്കാര്‍ എന്ത് എടുക്കുകയായിരുന്നുവെന്നും ഓരോ നടപടിയും കോടതി നിര്‍ദേശത്തിന് ശേഷം മാത്രമായിരുന്നുവെന്നും കോടതി കുറ്റപ്പെടുത്തി. 14 മരുന്നുകള്‍ ഉത്പാദിപ്പിക്കാനുള്ള പതഞ്ജലിയുടെ ലൈസെന്‍സ് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. കോടതി നടപടികള്‍ക്കിടെ IMA അധ്യക്ഷന്‍ നല്‍കിയ അഭിമുഖത്തെപ്പറ്റി രാംദേവിന്റെ അഭിഭാഷകന്‍ കോടതിയില്‍ ഉന്നയിച്ചതോടെ ഇത് ഹാജരാക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. ഗൗരവകരമായ കാര്യം എന്നും വിഷയം പരിശോധിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here