എലത്തൂര്‍ ട്രെയിന്‍ തീവെപ്പു കേസിലെ പതിയുടെ ദൃശ്യം പകര്‍ത്തിയതിനെ തുടര്‍ന്ന് മാതൃഭൂമി ന്യൂസിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസില്‍ പൊലീസിന് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. നിയമപരമായ നടപടികള്‍ സ്വീകരിക്കാമെന്നും കോടതി വ്യക്തമാക്കി. പൊലീസ് നോട്ടീസ് നല്‍കിയാല്‍ അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
എലത്തൂര്‍ ട്രെയിന്‍ തീവെപ്പു കേസിലെ പ്രതിയുടെ ദൃശ്യം പകര്‍ത്തിയതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മാതൃഭൂമി ന്യൂസ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. പൊലീസ് കേസിനെതിരെ മാതൃഭൂമി നല്‍കിയ റിട്ട് പെറ്റീഷന്‍ കോടതി അനുവദിച്ചില്ല. എന്നാല്‍ പെറ്റീഷന്‍ തീര്‍പ്പാക്കിയ കോടതി പൊലീസ് അന്വേഷണം തുടരാന്‍ അനുമതി നല്‍കുകയായിരുന്നു.
പൊലീസിന്റെ ഭാഗത്തു നിന്ന് ദ്രോഹം ഉണ്ടായി എന്ന ഹര്‍ജിക്കാരുടെ വാദവും ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണന്റെ ബെഞ്ച് അംഗീകരിച്ചില്ല. ക്രിമിനല്‍ നടപടി ചട്ടപ്രകാരം തങ്ങളില്‍ നിക്ഷിപ്തമായ ഡ്യൂട്ടി ആണ് പൊലീസ് ചെയ്തതെന്നും പൊലീസിന്റെ ഭാഗത്തുനിന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് ദ്രോഹം ഉണ്ടായിട്ടില്ലെന്നും അന്വേഷണം മാത്രമാണ് നടത്തുന്നതെന്നുമുള്ള സര്‍ക്കാര്‍ വിശദീകരണം കോടതി രേഖപ്പെടുത്തുകയും ചെയ്തു.
മാതൃഭൂമി ന്യൂസിനെതിരെ കേസെടുത്തതില്‍ സംസ്ഥാന പൊലീസ് മേധാവിക്ക് ലഭിച്ച രണ്ടു പരാതികളും പരിഗണിക്കണം. പരാതിക്കാരെക്കൂടി കേട്ട് തീരുമാനമെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. എഫ്ഐആര്‍ അനുസരിച്ച് അന്വേഷണം തുടരാനും നിയമപ്രകാരമുള്ള ഉചിതമായ നടപടികള്‍ സ്വീകരിയ്ക്കാനും പൊലീസിന് സ്വാതന്ത്ര്യമുണ്ടാകുമെന്നും കോടതി വ്യക്തമാക്കി. എഫ്ഐആറുമായി ബന്ധപ്പെട്ട് പൊലീസ് ഇതുവരെ എന്തെങ്കിലും നോട്ടീസുകള്‍ നല്‍കിയിട്ടുണ്ടെങ്കില്‍ അതുമായി പരാതിക്കാര്‍ സഹകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. കോടതി ഉത്തരവിന്റെ ഉള്ളടക്കം ഇതാണെന്നിരിക്കെ പൊലീസിനെ കോടതി വിമര്‍ശിച്ചു എന്ന തരത്തില്‍ വ്യാജ വാര്‍ത്തയാണ് പ്രചരിപ്പിക്കപ്പെട്ടത്.
also read; മോഷ്ടിച്ച ബൈക്കുമായി പായുന്നതിനിടെ പൊലീസ് നായ ഓടിച്ചിട്ട് കടിച്ചു; പൊലീസിനെതിരെ കേസ് കൊടുത്ത് യുവാവ്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here