ഇ വൈ കമ്പനിയിൽ നിരന്തര തൊഴിൽ സമ്മർദ്ദം ; ജീവനക്കാരി കമ്പനി ചെയർമാന് അയച്ച മെയിൽ പുറത്ത്

anna

ഇ വൈ കമ്പനിയെ പ്രതിരോധത്തിൽ ആക്കി സ്ഥാപന ജീവനക്കാരിയുടെ ഇമെയിൽ. ജീവനക്കാരിയായ നസീറ കാസി ചെയർമാന് അയച്ച മെയിലാണ് പുറത്തുവന്നത്. കമ്പനിയിൽ നിരന്തര തൊഴിൽ സമ്മർദ്ദം ഉണ്ടെന്ന് മെയിലിൽ വ്യക്തമാക്കുന്നു. ആഭ്യന്തര സമിതിക്ക് മുന്നിൽ പരാതി നൽകിയാൽ പ്രതികാര നടപടികൾ ഉണ്ടാകുമെന്നും നസീറ പറയുന്നു.

അന്നയുടെ മരണവുമായി ബന്ധപ്പെട്ട് കമ്പനി ചെയർമാൻ അയച്ച സന്ദേശത്തിന് മറുപടിയായാണ് നസീറ കാസിയുടെ മെയിൽ. മാനസിക പീഡനം സംബന്ധിച്ച പരാതികൾ താനും മറ്റുള്ളവരും മുൻപ് പലതവണ കമ്പനിയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. എന്നാൽ യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ല. ഇത്തരത്തിൽ പരാതിപ്പെട്ടവർക്കെതിരെ പ്രതികാരനടപടികൾ ഉണ്ടായി.

ALSO READ : അന്നയുടെ മരണം ; ഉറങ്ങിയത് ആകെ നാല് മണിക്കൂർ മാത്രം, തുടർച്ചയായി 18 മണിക്കൂർ ജോലി ചെയ്തുവെന്ന് സുഹൃത്ത്

അതേസമയം ഇ വൈ കമ്പനി അധികൃതർ വീട്ടിൽ എത്തിയെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ലെന്നു അന്നയുടെ പിതാവ് സിബി ജോസഫ് പറഞ്ഞു. ഇപ്പോൾ വിഷയം ചർച്ചയായപ്പോൾ മാത്രമാണ് കമ്പനി അധികൃതർ വീട്ടിലെത്തിയത്. ഇനി ഇത്തരം പ്രശ്നങ്ങൾ ആവർത്തിക്കില്ലെന്ന് അവർ പറഞ്ഞതായും സിബി ജോസഫ് വ്യക്തമാക്കി. നിയമനടപടിയുമായി മുന്നോട്ട് പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News