റോഡ് പണി പൂർത്തിയാക്കാതെ കരാറുകാരൻ; നടപടി സ്വീകരിച്ച് മന്ത്രി എം ബി രാജേഷ്

തൃത്താല നിയോജകമണ്ഡലത്തിലെ പാലത്തറ ഗേറ്റ്-അഞ്ചു മൂല റോഡ് സമയബന്ധിതമായി പണിപൂർത്തിയാക്കാത്ത പിഡബ്ല്യുഡി കരാറുകാരൻ റഹീസുദ്ദീന്റെ കരാർ റദ്ദ് ചെയ്തതായി തദ്ദേശ സ്വയം ഭരണ എക്സൈസ് മന്ത്രിയും തൃത്താല എംഎൽഎയുമായ എം ബി രാജേഷിന്റെ ഓഫീസ് അറിയിച്ചു.

ALSO READ: ഏത് ഭേദചിന്തകള്‍ക്കും അതീതമായി ജനമനസ്സുകളെയാകെ കൂടുതല്‍ ഒരുമിപ്പിക്കാന്‍ ശ്രമിക്കണം: മുഖ്യമന്ത്രി

കോടതി അനുവദിച്ച നിശ്ചയ സമയ പരിധിക്കുള്ളിൽ പണി പുനരാരംഭിക്കാൻ കരാറുകാരൻ തയ്യാറാവാതിരുന്നതിനെ തുടർന്ന് പൊതുമരാമത്ത് വകുപ്പ് സുപ്രണ്ടിങ് എഞ്ചിനീയറാണ് കരാർ അവസാനിപ്പിച്ചു ഉത്തരവ് നൽകിയത്. നാട്ടുകാർ നേരിട്ട് കൊണ്ടിരിക്കുന്ന യാത്ര ദുരിതവും പ്രയാസവും കണക്കിലെടുത്ത് എത്രയും പെട്ടെന്ന് പുതിയ ടെൻഡർ നടപടികൾ ആരംഭിക്കുന്നതിനും റോഡിന്റെ അവശേഷിക്കുന്ന പ്രവൃത്തികൾ എത്രയും വേഗം പൂർത്തീകരിക്കാൻ കഴിയുന്ന വിധത്തിൽ നടപടി ക്രമങ്ങൾ വേഗത്തിലാക്കാനുമുള്ള നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News