ദുരിതമനുഭവിക്കുന്ന വയനാടിന് കൈത്താങ്ങായി തിരുവനന്തപുരം സെന്റ് തോമസ് സ്കൂള്‍. ആദ്യ ഗഡുവായി 10 ലക്ഷം രൂപ ദുരിതാശ്വാസനിധിയിലേക്കായി മുഖ്യമന്ത്രിക്ക് കൈമാറി. സ്കൂള്‍ പ്രസിഡന്റ് ഫിലാക്സിനസ്, സെക്രട്ടറി മാത്യു ജോര്‍ജ്, ചെറിയാന് വര്‍ഗീസ്, ജോജി എന്നിവര്‍ ചേര്‍ന്നാണ് തുക മുഖ്യന്ത്രിക്ക് കൈമാറിയത്.
Also Read : വയനാടിന് കരുത്തായി പൊലീസ് അസോസിയേഷന്; എസ് എ പി ജില്ലാ കമ്മിറ്റി ഒന്നരലക്ഷം രൂപ മുഖ്യമന്ത്രിക്ക് കൈമാറി
പതിനായിരകണക്കിന് മനുഷ്യരാണ് ദിനംപ്രതി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സംഭാവന ചെയുന്നത്. പെൻഷൻ തുകയും കുടുക്ക പൊട്ടിച്ചുമെല്ലാം മനുഷ്യർ പരസ്പരം മാതൃകയാവുകയാണ്. വ്യക്തികളും വിവിധ സംഘടനകളും കഴിഞ്ഞ ദിവസവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിരവധി സുമനസുകളാണ് ഓരോ ദിവസവും തുക കൈമാറുന്നത്.
കോഴിക്കോട് കോർപ്പറേഷൻ മൂന്ന് കോടി രൂപയും, യെസ് ഭാരത് വെഡ്ഡിങ്ങ് കളക്ഷന്‍ ഒരു കോടി രൂപയും, തമിഴനാട് മുൻ മന്ത്രിയും വിഐടി യൂണിവേഴ്സിറ്റി, ഫൗണ്ടർ ചാൻസലറുമായ ജി.വിശ്വനാഥൻ ഒരു കോടി രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. കെടിഡിസി 50 ലക്ഷം രൂപയും, സംസ്ഥാന യുവജനക്ഷേമബോർഡ് – 25 ലക്ഷം രൂപയും, പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ – 20 ലക്ഷം രൂപയും, ഏനാദിമംഗലം ഗ്രാമപഞ്ചായത്ത്,ധർമ്മടം സർവ്വീസ് സഹകരണ ബാങ്ക്, പാചകവിദഗ്ദ്ധയും ടെലിവിഷൻ അവതാരകയുമായ ലക്ഷമി നായര്‍ പി, ചലചിത്രതാരം ജയറാം, എന്നിവർ അഞ്ച് ലക്ഷം രൂപയും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു.
Also Read: ‘സ്കൂൾ തിരിച്ചുനൽകും’ വെള്ളാർമല സ്കൂളിലെ ഉണ്ണിമാഷിനെ സാന്ത്വനിപ്പിച്ച് മന്ത്രിമാർ
മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ എം എബ്രഹാം – 2,57,750 രൂപ, ഡോ. കെ എം തോമസും മകള്‍ സൂസന് തോമസും – രണ്ട് ലക്ഷം രൂപ, ഡോ. കെ എം മാത്യു – ഒരു ലക്ഷം രൂപ, കടയ്ക്കല്‍ ഗവ. വോക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍ പ്രധാന അധ്യാപിക – 2,47,600 രൂപ, കാലിക്കറ്റ് കോ ഓപറേറ്റീവ് അർബൻ ബാങ്ക് – രണ്ട് ലക്ഷം രൂപ, കവി ശ്രീകുമാരന്‍ തമ്പി – ഒരു ലക്ഷം രൂപ, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം എംഡി ഡോ. ദിവ്യ എസ് അയ്യര്‍ – ഒരു ലക്ഷം രൂപ, മുഖ്യമന്ത്രിയുടെ ഓഫീസ് മെന്റർ എം സി ദത്തൻ, സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ എ എ റഷീദ്, സംസ്ഥാന പ്ലാനിങ്ങ് ബോര്‍ഡ് മെമ്പര്‍ ഡോ. കെ. രവി രാമന് , ഇടുക്കി കലക്ടര്‍ വി വിഘ്നേശ്വരി, എറണാകുളം കലക്ടര്‍ എൻ എസ് കെ ഉമേഷ് എന്നിവർ ചേര്‍ന്ന് ഒരു ലക്ഷം രൂപാ വീതവും, കേരള അസിസ്റ്റന്റ് പബ്ലിക്ക് പ്രോസിക്യൂട്ടേഴ്സ് അസോസിയേഷന് – 1,87,000 രൂപ, തൃശൂർ കലക്ടർ അര്ജ്ജുന് പാണ്ഡ്യന് 98,445 രൂപ, മലപ്പുറം കോ – ഓപ്പറേറ്റീവ് സ്പിന്നിങ്ങ് മില്‍ ജീവനക്കാരുടെ വിഹിതം – ഒരു ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു.
Also Read: വയനാട്ടിൽ തെരച്ചിൽ എട്ടാം ദിവസം; രക്ഷാപ്രവർത്തനത്തിന് പ്രത്യേക ആക്ഷൻ പ്ലാൻ
മുന്‍ എം എല്‍ എ കെ ഇ ഇസ്മയില്‍, തൃശ്ശൂർ കോർപ്പറേഷൻ മേയർ എം കെ വർഗീസ്, നിയമവകുപ്പ് സെക്രട്ടറി കെ ജി സനൽകുമാർ എന്നിവരും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. ഇതിനൊപ്പം പ്രമുഖ വ്യവസായി എം എ യൂസഫലി പ്രഖ്യാപിച്ച അഞ്ച് കോടി രൂപയുടെ ധനസഹായവും കൈമാറി. ഇതിനെല്ലാം പുറമെ നിരവധി പേരാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പെൻഷൻ തുകയും കുടുക്ക പൊട്ടിച്ച തുകയായുമൊക്കെ സംഭാവന ചെയ്യുന്നത്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here