കളമശ്ശേരി സ്ഫോടനം; എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫീസില്‍ കണ്‍ട്രോള്‍ റൂം ആരംഭിച്ചു

കളമശ്ശേരി സാമ്ര കൺവെൻഷൻ സെന്ററിൽ ഉണ്ടായ സ്ഫോടനത്തെ തുടർന്ന് എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ആരോഗ്യ വകുപ്പ് കണ്‍ട്രോള്‍ റൂം ആരംഭിച്ചു.ഹെല്‍പ്പ് ലൈന്‍ നമ്പറുകളായ 04842360802, 7907642736 എന്നിവയിൽ ബന്ധപ്പെടാം.

ALSO READ:കളമശ്ശേരി സ്ഫോടനം; ഉത്തർപ്രദേശിലെ എല്ലാ ജില്ലകളിലും ജാഗ്രത നിർദേശം

അതേസമയം കളമശ്ശേരി സാമ്ര കൺവെൻഷൻ സെന്ററിൽ ഉണ്ടായ സ്ഫോടനത്തിൽ പരുക്കേറ്റ് എറണാകുളം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചവരെ മന്ത്രിമാരായ കെ രാജൻ, ആന്റണി രാജു, മന്ത്രി വി എൻ വാസവൻ, മേയർ എം അനിൽകുമാർ, എന്നിവർ സന്ദർശിച്ചു.

അതേസമയം കൊച്ചി കളമശ്ശേരിയിലെ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ഐഇഡി സ്‌ഫോടനത്തില്‍ മരിച്ച സ്ത്രീയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. സ്‌ഫോടനത്തില്‍ മരിച്ചത് മധ്യവയസ്‌കയാണെന്ന് വ്യക്തമായിട്ടുണ്ട്‌. ആറുപേരുടെ നില ഗുരുതരം. പതിനെട്ട് പേര്‍ വിവിധ ആശുപത്രികളിലായി ഐസിയുവിലാണ്. ചികിത്സയിലുള്ളവര്‍ക്ക് ഏറ്റവും നൂതനമായ സൗകര്യങ്ങള്‍ ഉറപ്പാക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

ALSO READ:കളമശ്ശേരി സ്‌ഫോടനം; കുറ്റവാളികളെ പുറത്തുകൊണ്ടുവരണം, സര്‍ക്കാരിന് പ്രതിപക്ഷത്തിന്റെ പൂര്‍ണപിന്തുണയെന്ന് രമേശ് ചെന്നിത്തല

മികച്ച ചികിത്സയൊരുക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കി. കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നുള്ള ബേണ്‍സ് ചികിത്സാ വിദഗ്ധ സംഘത്തോട് കളമശേരി മെഡിക്കല്‍ കോളേജിലെത്താന്‍ നിര്‍ദേശം നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News