ഹമാസുമായി ബന്ധപ്പെട്ട് ലോക്സഭയിലെ ചോദ്യത്തിന് വിവാദ മറുപടിയുമായി വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി

ലോകസഭയിൽ ഹമാസിനെ കുറിച്ചുള്ള കെ സുധാകരൻ എംപിയുടെ ചോദ്യത്തിന് വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖിയുടെ പേരിൽ നൽകിയ മറുപടി വിവാദത്തിൽ. മറുപടി നൽകിയത് താനല്ലെന്ന് മീനാക്ഷി ലേഖി. വിഷയം പ്രധാനമന്ത്രിയുടെയും വിദേശകാര്യ മന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തിയ മീനാക്ഷി ലേഖി, വിദേശകാര്യ സെക്രട്ടറിയോട് വിശദീകരണം തേടി. മറുപടി കേന്ദ്ര സഹമന്ത്രി വി മുരളീധരന്റെതെന്നാണ്വിദേശ കാര്യമന്ത്രാലയ വക്താവിന്റെ വിശദീകരണം.

Also Read; കേന്ദ്രസർക്കാർ നയങ്ങളെ രൂക്ഷമായി വിമർശിച്ച് സാമ്പത്തിക പണ്ഡിതൻ പരകാല പ്രഭാകർ

ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കാൻ കേന്ദ്രസർ ഉദ്ദേശിക്കുന്നുണ്ടോ , ഇസ്രായേൽ ഇത്തരമൊരു ആവശ്യം ഉന്നയിച്ചിട്ടുണ്ടോ എന്നിവയാണ് ലോക്സഭയിൽ കെ സുധാകരൻ എംപി ചോദിച്ചത്.. യുഎപിഎ ചട്ടമനുസരിച്ച് ബന്ധപ്പെട്ട സർക്കാർ വകുപ്പുകൾ ആണ് ഇക്കാര്യത്തിൽ നടപടിയെടുക്കുക എന്നാണ്, വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി യുടെ പേരിൽ നൽകിയിരിക്കുന്ന മറുപടി..ഹമാസുമായി ബന്ധപ്പെട്ട ഒരു ചോദ്യത്തിനും താൻ മറുപടി നൽകിയിട്ടില്ലെന്ന് വ്യക്തമാക്കി മീനാക്ഷി ലേഖി രംഗത്ത് വന്നതോടെയാണ് വിവാദമായത്.

Also Read; ജനപങ്കാളിത്തം കൂടി; ഐഎഫ്എഫ്‌കെ ഇനിയും മികച്ചരീതിയില്‍ നടക്കും: മന്ത്രി സജി ചെറിയാന്‍

വിഷയം പ്രധാനമന്ത്രിയുടെയും വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെയും ശ്രദ്ധയിൽപ്പെടുത്തിയതായും, വിദേശകാര്യ സെക്രട്ടറിയോട് വിശദീകരണം തേടിയതായും മീനാക്ഷി ലേഖി അറിയിച്ചു. സംഭവം വിവാദമായതോടെ ചോദ്യത്തിന് മറുപടി നൽകിയത് മന്ത്രി വി മുരളീധരൻ ആണെന്നും, സാങ്കേതിക തിരുത്തലുകൾ ആവശ്യമാണെന്നും, വിദേശ കാര്യമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി വിശദീകരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News