‘പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തെരഞ്ഞെടുപ്പിൽ നിന്ന് വിലക്കണം’, വിവാദ പ്രസംഗംങ്ങൾക്കെതിരെ നൽകിയ ഹർജി ഇന്ന് പരിഗണിക്കും

മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തിരഞ്ഞെടുപ്പിൽ നിന്ന് വിലക്കണമെന്ന ഹർജി ദില്ലി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് 6 വർഷത്തേക്ക് വിലക്കണമെന്നാണ് ഹർജിയിലെ ആവശ്യം. ഏപ്രിൽ 9ന് ഉത്തർപ്രദേശിലെ പിലിബത്തിൽ മോദി നടത്തിയ പ്രസംഗത്തിലെ വിവാദ പരാമർശമാണ് കേസിനാധാരം. ദൈവത്തിൻ്റെയും ആരാധനാലയത്തിൻ്റെയും പേരിൽ വോട്ട് തേടിയെന്ന് കാട്ടി അഭിഭാഷകനായ ആനന്ദ് എസ് ജോൺഡാലയാണ് ഹർജി നൽകിയത്.

ALSO READ: മോദിയുടെ രാജസ്ഥാനിലെ വിദ്വേഷ പ്രസംഗം; ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ തെരെഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം നൽകിയേക്കും

മുസ്‌ലിംകളെ അധിക്ഷേപിച്ചുകൊണ്ടും രാജസ്ഥാനിൽ നരേന്ദ്ര മോദി പ്രസംഗം നടത്തിയിരുന്നു. നുഴഞ്ഞു കയറ്റക്കാർ എന്നാണ് മോദി ന്യൂനപക്ഷത്തെ വിളിച്ചത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി വർഗീയ വിഷം വിതറുകയാണ് രാജ്യത്തിന്റെ പ്രധാനമന്ത്രിയെന്നാണ് പ്രതിപക്ഷ പാർട്ടികൾ ഇതിനെ വിമർശിച്ചത്. എന്നാൽ പറഞ്ഞ കാര്യങ്ങൾ തിരുത്താതെ ഇപ്പോഴും ഓരോ വേദികളിലും ഇതേ വർഗീയ നിലപാട് തന്നെയാണ് ഇദ്ദേഹം പ്രകടിപ്പിക്കുന്നത്. ദിവസത്തെ പ്രസംഗങ്ങളിൽ അടക്കം ഇതേ നിലപാട് തുടരുന്ന രീതിയാണുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News