കൈവെട്ട് പരാമർശം; എസ്.കെ.എസ്.എസ്.എഫ് നേതാവ് സത്താർ പന്തല്ലൂരിനെതിരെ കേസെടുത്ത് പൊലീസ്

കൈവെട്ട് പരാമർശത്തിൽ എസ്.കെ.എസ്.എസ്.എഫ് നേതാവ് സത്താർ പന്തല്ലൂരിനെതിരെ കേസെടുത്ത് പൊലീസ്. മലപ്പുറം പൊലീസാണ് ഐപിസി വകുപ്പ് 153 പ്രകാരം കേസ് എടുത്തത്. അഷ്റഫ് കളത്തിങ്ങൽ എന്നയാളുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.

ALSO READ: വിവാദങ്ങൾക്കിടെ മുതിർന്ന കോൺഗ്രസ് നേതാക്കളുടെ അയോധ്യ രാമക്ഷേത്ര സന്ദർശനം നാളെ നടക്കും

മുഖദ്ദസ് സന്ദേശയാത്രയുടെ സമാപനത്തിൽ ആയിരുന്നു സത്താർ പന്തല്ലൂരിൻ്റെ വിവാദ പ്രസംഗം. സമസ്തയുടെ പണ്ഡിതന്മാരെ പ്രയാസപ്പെടുത്തിയാൽ കൈവെട്ടാൻ പ്രവർത്തകർ ഉണ്ടാകും എന്നായിരുന്നു പരാമർശം. ഇതിനെതിരെ വലിയ രീതിയിൽ വിമർശങ്ങൾ വരികയും സംഭവം വിവാദമാവുകയും ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News