വിവാദ വഖഫ് ഭേദഗതി ബിൽ പരിഗണിക്കാനുള്ള സംയുക്ത പാർലമെന്ററി സമിതിയുടെ ആദ്യ യോഗം അടുത്ത വ്യാഴാഴ്ച നടക്കും. ജെ.പി.സി അധ്യക്ഷൻ ജഗദാംബിക പാലിന്റെ അധ്യക്ഷതയിലാണ് യോഗം ചേരുക. യോഗത്തിൽ ന്യൂനപക്ഷകാര്യ, നിയമ മന്ത്രാലയങ്ങളുടെ ഉദ്യോഗസ്ഥർ ബില്ലിനെ കുറിച്ച് ജെ.പി.സി അംഗങ്ങൾക്ക് മുമ്പാകെ വിശദീകരിക്കും.
Also read:എറണാകുളത്ത് നടന്ന അദാലത്തില്‍ 262 പരാതികള്‍ തീര്‍പ്പാക്കി: മന്ത്രി എം ബി രാജേഷ്
31 അംഗ സംയുക്ത പാർലമെന്ററി സമിതിയിൽ ലോക്സഭയിൽ നിന്ന് 21 പേരും രാജ്യസഭയിൽ നിന്ന് 10 പേരുമാണ് ഉള്ളത്. അടുത്ത പാർലമെന്റ് സമ്മേളനത്തിൽ സമിതി റിപ്പോർട്ട് സമർപ്പിക്കണം. വഖഫ് ബോർഡിൽ മുസ്ലിംങ്ങൾ അല്ലാത്തവരെ നിയമിക്കുന്നതടക്കം വിവാദ വ്യവസ്ഥകളാണ് ബില്ലിലുള്ളത്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here