കമ്പിവേലിയിൽ പ്രദർശിപ്പിച്ച നമ്പറിൽ വിളിച്ച് അശ്ളീല സംസാരവും ലൈവ് സ്ട്രീമിങ്ങും, യൂട്യൂബർ തൊപ്പിക്കെതിരെ പുതിയ പരാതി

കമ്പിവേലിയിലെ ബോർഡിൽ പ്രദർശിപ്പിച്ച നമ്പറിൽ വിളിച്ച് അശ്ളീല ഭാഷയിൽ സംസാരിക്കുകയും , അത് വിഡിയോയിൽ പ്രദർശിപ്പിക്കുകയും ചെയ്ത പരാതിയിൽ വിവാദ യൂട്യൂബർ തൊപ്പി വീണ്ടും അറസ്റ്റിലായി. ശ്രീകണ്ഠപുരം തുമ്പേനിയിലെ കൊല്ലറയ്ക്കൽ സജി സേവ്യർ എന്നയാളിന്റെ പരാതിയിൽ ശ്രീകണ്ഠപുരം പോലീസ് ആണ് തൊപ്പി എന്ന മുഹമ്മദ് നിഹാദിനെതിരെ കേസെടുത്തത്.

also read:കാട്ടുപന്നി ഇടിച്ചുണ്ടായ അപകടത്തില്‍ വനിതാ ഓട്ടോ ഡ്രൈവര്‍ മരിച്ചു

കമ്പിവേലികൾ നിർമിക്കുന്ന സജി നിർമ്മാണം പൂർത്തിയാക്കുന്ന വേലികളിൽ ‘ കമ്പി വേലികൾ നിർമിച്ച് നൽകുമെന്ന് പറഞ്ഞു കൊണ്ട് ഫോൺ നമ്പറടക്കം ഉള്ള ചെറിയ ബോർഡുകൾ സ്ഥാപിക്കുമായിരുന്നു. ഇത്തരമൊരു ബോർഡിൽ നിന്ന് നമ്പർ എടുത്താണ് തൊപ്പി സജിയെ ഫോൺ വിളിക്കുകയും അശ്ളീല ഭാഷയിൽ സംസാരിക്കുകയും ചെയ്തത്.പുറമെ സജിയുടെ നമ്പർ പ്രദർശിപ്പിച്ചു കൊണ്ടുള്ള വീഡിയോ യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തു .ഇതോടെ സജിക്ക് ഫോൺ കോളുകളുടെ പെരുമഴയായി.

also road :ഐ ഫോൺ അസ്സെംബ്ലിങ്ങിലേക്ക് കടക്കുന്ന ആദ്യ പ്രാദേശിക കമ്പനിയാകാൻ ടാറ്റ

തൊപ്പിയുടെ വീഡിയോ കാണുന്നവരും സജിയെ വിളിക്കുകയും മോശമായി സംസാരിക്കുകയും ചെയ്യാൻ തുടങ്ങി.വിളികളുടെ എണ്ണം കൂടി ഫോൺ ഉപയോഗിക്കാൻ പറ്റാതായതോടെയാണ് സജി ശ്രീകണ്ഠപുരം പോലീസിൽ പരാതിപ്പെടുന്നത് .തന്റെ ഫോൺ നമ്പർ പ്രദർശിപ്പിച്ചുകൊണ്ട് അശ്ളീല രീതിയിലുള്ള വീഡിയോ പ്രചരിപ്പിച്ചെന്ന പരാതിയിലാണ് ശ്രീകണ്ഠപുരം എസ്എച്ച്ഓ രാജേഷ് തൊപ്പിയെ അറസ്റ്റ് ചെയ്തത് .

also read :തൊടുപുഴ ന്യൂമാൻ കോളേജിൽ അധ്യാപകന്റെ കൈ വെട്ടിയ കേസ് , രണ്ടാം ഘട്ട വിധി ഇന്ന്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News