’30 ലക്ഷം തിരികെ നൽകും, സമയത്തിന് സെറ്റിൽ എത്തും’, ശ്രീനാഥ്‌ ഭാസി രേഖാമൂലം ഉറപ്പ് നൽകിയാതായി നിർമ്മാതാക്കളുടെ സംഘടന

ശ്രീനാഥ്‌ ഭാസിയുമായി ബന്ധപ്പെട്ട് ധാരാളം വിവാദങ്ങളായിരുന്നു സിനിമാ മേഖലയിൽ ഉണ്ടായിരുന്നത്. നടൻ സിനിമ ചെയ്യാമെന്ന ഉറപ്പിൽ മുപ്പത് ലക്ഷത്തോളം രൂപ കൈപ്പറ്റിയെന്നും, ഷൂട്ടിംഗ് സെറ്റിൽ കൃത്യമായി എത്തുന്നില്ല എന്നും തുടങ്ങി നിരവധി ആരോപണങ്ങൾ നടനെതിരെ ഉടലെടുത്തിരുന്നു. ഇപ്പോഴിതാ സിനിമക്ക് വേണ്ടി താൻ കൈപ്പറ്റിയ 30 ലക്ഷം രൂപയും ശ്രീനാഥ്‌ ഭാസി തിരികെ നൽകാമെന്ന് നിർമാതാക്കളുടെ സംഘടനയോട് സമ്മതിച്ചതായിട്ടാണ് റിപ്പോർട്ടുകൾ പുറത്തു വരുന്നത്.

ALSO READ: വാഹനത്തിൽ നിന്നും ബാറ്ററി മോഷണം: ഒളിവിലായിരുന്ന മൂന്നാം പ്രതി പിടിയിൽ

കൈപ്പറ്റിയ മുപ്പത് ലക്ഷം രൂപയും ഘട്ടം ഘട്ടമായി തിരികെ നൽകാമെന്നും ഷൂട്ടിംഗ് സെറ്റുകളിൽ കൃത്യ സമയത്ത് എത്താമെന്നും നടൻ നിർമ്മാതാക്കളുടെ സംഘടനയ്ക്ക് രേഖാമൂലം എഴുതി നൽകിയെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ALSO READ: ‘ജനങ്ങൾക്കൊപ്പം നിന്ന യുവാവ്‌, ജനങ്ങളിൽ നിന്നുയർന്നുവന്ന നേതാവ്‌’: ജെയ്ക്കിന് വിജയാശംസകളുമായി മന്ത്രി എം ബി രാജേഷ്

അതേസമയം, നടന് താര സംഘടനയായ അമ്മയിൽ അംഗത്വം ലഭിക്കണമെങ്കിൽ ആദ്യം നിർമാതാക്കളുമായി ഒത്തുതീർപ്പിൽ എത്തണമെന്ന് ഭാരവാഹികൾ പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ നിലവിൽ ശ്രീനാഥ്‌ ഭാസി കൈക്കൊണ്ട ഈ തീരുമാനം അമ്മയിൽ അംഗത്വം ലഭിക്കാനും സഹായിക്കുമെന്നാണ് സൂചനകൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News