തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപ് തന്നെ അടി തുടങ്ങി ബിജെപി. ബിജെപി സംസ്ഥാന നേതൃ യോഗത്തിൽ നിന്നും വിട്ടു നിന്ന് പി.കെ കൃഷ്ണദാസ് പക്ഷം. തെരഞ്ഞെടുപ്പ് വീഴ്ചകൾ ചൂണ്ടിക്കാണിക്കാൻ ആദ്യം കോർ കമ്മിറ്റി ചേരാത്തതിലായിരുന്നു പ്രതിഷേധം. അതെസമയം യോഗത്തിൽ തെരഞ്ഞെടുപ്പ് സമയത്തെ ശോഭ സുരേന്ദ്രന്‍റെ പരാമർശത്തിലുള്ള അതൃപ്തി പ്രകാശ് ജാവദേക്കൽ നേരിട്ട് അറിയിച്ചു. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ആദ്യം കോർ കമ്മിറ്റി യോഗം ചേർന്ന് തെരഞ്ഞെടുപ്പ് വീഴ്ചകൾ ചൂണ്ടിക്കാണിക്കലായിരുന്നു ബിജെപിയുടെ പതിവ് രീതി. എന്നാൽ കോർ കമ്മിറ്റി യോഗത്തിൽ നേതാക്കളുടെ വിമർശനം കടുക്കും എന്ന് കണ്ട് ആദ്യം നേതൃ യോഗം ചേർന്നു.
Also Read: യുഡിഎഫിന്‍റെ അവിശ്വാസം പരാജയപ്പെട്ടു; പട്ടാമ്പി നഗരസഭയില്‍ സിപിഐഎം, വി ഫോര്‍ സഖ്യം തുടരും
ഇതിൽ കടുത്ത അതൃപ്തിയാണ് പികെ കൃഷ്ണദാസ് പക്ഷ നേതാക്കൾക്കുണ്ടായിരുന്നത്. തുടർന്ന് ബിജെപി സംസ്ഥാന നേതൃയോഗത്തിൽ നിന്ന് പി.കെ കൃഷ്ണദാസ്, എം.ടി രമേശ്, എ.എൻ രാധാകൃഷ്ണൻ എന്നിവർ വിട്ടുനിന്നു. നേതാക്കളുടെ വിട്ടു നിൽക്കലിനെ തുടർന്ന് നേതൃയോഗത്തിന് ശേഷം ഇന്ന് തന്നെ കോർ കമ്മിറ്റി ചേരാനാണ് ആലോചന. അതെസമയം ശോഭ സുരേന്ദ്രനെതിരെ പ്രകാശ് ജാവദേക്കർ നേതൃ യോഗത്തിൽ കടുത്ത അതൃപ്തി അറിയിച്ചു. തെരഞ്ഞെടുപ്പ് കാലത്തെ ശോഭയുടെ പരാമർശങ്ങൾ പാർട്ടിയുടെ വിശ്വാസത തകർത്തു. പലരുമായും നേതാക്കൾ ചർച്ച നടത്തും. എന്നാൽ അത് തുറന്നുപറയുന്നത് കേരളത്തിൽ മാത്രമാകും.
ഇപിയുമായുള്ള കൂടിക്കാഴ്ച ശോഭ എങ്ങനെ അറിഞ്ഞുവെന്നും ജാവദേക്കർ ചോദിച്ചു. ശോഭ ചെയ്തത് തെറ്റാണെന്നും അദ്ദേഹം കടുത്ത് ഭാഷയിൽ പറഞ്ഞു. കൂടിക്കാഴ്ച നടന്നെന്ന് സമ്മതിച്ച കെ സുരേന്ദ്രന്‍റെ നടപടിയും ശരിയല്ലെന്ന് ജാവദേക്കർ പറഞ്ഞു. ദേശീയ നേതാക്കൾ നടത്തുന്ന ഇടപെടലുകൾ സ്വന്തം പബ്ലിസിറ്റിക്കായി സംസ്ഥാന നേതാക്കൾ ഉപയോഗിക്കുന്നത് ശരിയല്ല എന്നായിരുന്നു ജാവദേക്കറുടെ വിമർശനം. അതിനിടെ തന്നെ തോൽപ്പിക്കാൻ വി മുരളീധരപക്ഷം ശ്രമിച്ചെന്ന ആരോപണം ശോഭ സുരേന്ദ്രനും യോഗത്തിൽ ഉന്നയിച്ചു. ചുരുക്കത്തിൽ തെരഞ്ഞെടുപ്പ് ഫലത്തിന് കാക്കാതെ പോര് കടുക്കുകയാണ് സംസ്ഥാന ബിജെപിക്കുള്ളിൽ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here