മേഖല സംഘടന സെക്രട്ടറിമാര്‍ക്ക് എതിരെയും മുന്‍ സംസ്ഥാന സംഘടന സെക്രട്ടറികെതിരെയും ഗുരുതര ആരോപണങ്ങളുമായി ബിജെപി ഔദ്യേഗിക നേതൃത്വം. ചട്ടങ്ങള്‍ ലംഘിച്ച് ബിജെപി കോര്‍ കമ്മറ്റികള്‍ വിളിച്ചു ചേര്‍ത്ത മുന്‍ സംസ്ഥാന സംഘടന സെക്രട്ടറിക്കെതിരെ സംസ്ഥാന നേതൃത്വം രംഗത്തെത്തി.
ആര്‍എസ്എസ് സംഘടന സെക്രട്ടറി പോസ്റ്റില്‍ നിന്ന് മാറ്റിയിട്ടും എങ്ങനെ ഇങ്ങനൊരാള്‍ മീറ്റിങ്ങുകളില്‍ പങ്കെടുത്തു എന്നതും പ്രതിഷേധത്തിടിയാക്കുന്നുണ്ട്. ജില്ലാ അധ്യക്ഷന്മാര്‍ കോര്‍ കമ്മറ്റി വിളിച്ചത് കീഴ്വഴക്കം തെറ്റിച്ചാണ്.
മേഖല സംഘടന സെക്രട്ടറിമാര്‍ എങ്ങനെ ഈ മീറ്റിങ്ങുകള്‍ വിളിക്കാന്‍ ജില്ലാ പ്രസിഡന്റുമാര്‍ക്ക് നിര്‍ദേശം നല്‍കിയെന്നും അവര്‍ക്കെതിരെ നടപടി ഉണ്ടാവണമെന്നും ബിജെപി ഔദ്യേഗിക നേതൃത്വം ആവശ്യപ്പെട്ടു.
സംഘടന ചുമതലകളില്‍നിന്നും മാറ്റിയ ഒരാള്‍ എങ്ങനെ പാര്‍ട്ടിയുടെ പരമോന്നത മീറ്റിങ് ആയ കോര്‍ കമ്മറ്റിയില്‍ പങ്കെടുത്തു എന്നതും വിവാദമായി.
മേഖല സംഘടന സെക്രട്ടറിമാരുമായുള്ള മറ്റു സംസ്ഥാനങ്ങളിലേക്ക് അടുപ്പിച്ചുള്ള വിനോദയാത്രയും വിവാദത്തിലാണ്. തെരഞ്ഞെടുപ്പിന് ശേഷം സംഘടന സെക്രട്ടറിമാര്‍ വിനോദ യാത്ര പോകുന്നത് മൂന്നാം തവണയാണ്. പാര്‍ട്ടി പണം ചിലവാക്കി പാര്‍ട്ടി വാഹനത്തില്‍ മറ്റു സംസ്ഥാനങ്ങളില്‍ വിനോദയാത്ര പോകുന്നത് എന്ത് കീഴ്വഴക്കമാണെന്നും ബിജെപി ഔദ്യേഗിക നേതൃത്വം ചേദിച്ചു.
പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ വയനാട് ദുരന്തത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുമ്പോള്‍ അതില്‍ ഒന്നും പങ്കാളിയാവാതെ ആ മേഖലയുടെ സംഘടന സെക്രട്ടറി ഉള്‍പ്പടെയുള്ളവര്‍ വിനോദയാത്രയില്‍ ആണെന്നും ഇവരൊക്കെ പാര്‍ട്ടി പണം ധൂര്‍ത്തടിക്കുകയാണ് എന്നും ആരോപണമുയരുന്നുണ്ട്.
മേഖല സംഘടന സെക്രട്ടറിമാരുടെ കണക്കില്‍ കവിഞ്ഞ സ്വത്ത് സമ്പാദനവും ഭാരവാഹികള്‍ ചോദ്യം ചെയ്തു. സംഘടന സെക്രട്ടറിമാര്‍ പാര്‍ട്ടണര്‍ഷിപ്പില്‍ കര്‍ണാടകയില്‍ നടത്തുന്ന ഫാം ഹൗസിനും കൃഷിക്കുമുള്ള വന്‍ മൂലധനം ഇവര്‍ക്ക് എങ്ങനെയാണ് ലഭിച്ചതെന്നും മുഴുവന്‍ സമയ പ്രവര്‍ത്തകര്‍ ആയ ഇവര്‍ക്ക് എങ്ങനെയാണ് ഇത്തരത്തില്‍ ബിസിനസ് നടത്താന്‍ സാധിക്കുന്നതെന്നും ഭാരവാഹികള്‍ ചോദ്യമുന്നയിച്ചു.
ആര്‍എസ്എസ് പ്രചാരകര്‍ അല്ലാത്ത മേഖല സംഘടന സെക്രട്ടറിമാരെ പുറത്താക്കണമെന്ന ആവശ്യവും നേതാക്കള്‍ ഉന്നയിച്ചു. മുന്‍ സംഘടന സെക്രട്ടറി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ നിന്ന് കെ സുരേന്ദ്രന്‍, എം ടി രമേശ് , പി കെ കൃഷ്ണദാസ്, എ എന്‍ രാധാകൃഷ്ണന്‍, കുമ്മനം രാജശേഖരന്‍, ശോഭ സുരേന്ദ്രന്‍, ബി ഗോപാലകൃഷ്ണന്‍ ഉള്‍പ്പടെയുള്ള മുതിര്‍ന്ന നേതാക്കള്‍ എല്ലാം വിട്ട് നിന്നിരുന്നു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here