ഒഐസിസി ഭാരവാഹിത്വത്തെ ചൊല്ലി കോണ്‍ഗ്രസിനകത്ത് തര്‍ക്കം; സുധാകരനും സതീശനും നേര്‍ക്കുനേര്‍

V D Satheesan Kn Sudhakaran

ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് ഭാരവാഹിത്വത്തെ ചൊല്ലി കോണ്‍ഗ്രസിനകത്ത് പുതിയ തര്‍ക്കം. ഒഐസിസി കമ്മിറ്റി പിടിച്ചെടുക്കാനാണ് കെ സുധാകരന്റെ നീക്കം. അതേസമയം സുധാകരന്റെ നീക്കം അട്ടിമറിച്ച് മറുവിഭാഗം നേതാക്കള്‍ രംഗത്തെത്തി.

തുടര്‍ന്ന് ഒഐസിസി ഗ്ലോബല്‍ കമ്മിറ്റി പിരിച്ചുവിട്ട സുധാകരന്റെ നടപടി പിന്‍വലിച്ചു. വി ഡി സതീശന്‍ അടക്കമുള്ള മറുവിഭാഗത്തിന്റെ പ്രതിഷേധത്തെ തുടര്‍ന്നാണ് നടപടി. സുധാകരന്റെ അമേരിക്കന്‍ യാത്രയിലാണ് കമ്മിറ്റി പിരിച്ചു വിട്ടത്.

ഇതോടെ മറുവിഭാഗം ഇടഞ്ഞതോടെ പിറ്റേ ദിവസം തന്നെ ഹൈക്കമാന്റ് ഇടപ്പെട്ട് ഉത്തരവ് പിന്‍വലിപ്പിച്ചു. ഒമാനില്‍ നിന്നുള്ള ശങ്കരപിള്ള കുമ്പളത്ത് ചെയര്‍മാന്‍ ആയിട്ടുള്ള കമ്മിറ്റിയാണ് കെ സുധാകരന്‍ പിരിച്ചു വിട്ടത്. പകരം ജെയിംസ് കൂടലിന് ചുമതല നല്‍കി. ഇതാണ് വലിയ പ്രതിഷേധത്തിനു ഇടയാക്കിയത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News