ശോഭ സുരേന്ദ്രനെ പരിപാടിയില്‍ പങ്കെടുപ്പിക്കുന്നതിനെ ചൊല്ലി ബിജെപിയില്‍ തര്‍ക്കം. കോഴിക്കോട്ടെ ബിജെപിയുടെ രാപ്പകല്‍ സമരത്തില്‍ ശോഭയെ കൊണ്ടുവരുന്നത്തിനെ ചൊല്ലി ഔദ്യോഗിക വാട്‌സപ്പ് ഗ്രൂപ്പില്‍ പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞു. അതേസമയം തന്നെ പുറത്താക്കാന്‍ ആരെങ്കിലും ആഗ്രഹുക്കിന്നുണ്ടെങ്കില്‍ അതിനുള്ള വെള്ളം മാറ്റി വെച്ചേക്ക് ശോഭ സുരേന്ദ്രന്‍ പറഞ്ഞു.
Also Read: വഖഫ് അസാധുവാക്കൽ ബില്ലിന് അവതരണാനുമതി നൽകരുത്: ഇടത് എംപിമാർ
നേതൃത്വത്തെ വെല്ലുവിളിച്ച ശോഭസുരേന്ദ്രനെ വീണ്ടും ബിജെപി പരിപാടികളില്‍ കൊണ്ടു വരുന്നതിനെതിരെയാണ് ഔദ്യോഗിക വാട്‌സപ്പ് ഗ്രൂപ്പില്‍ പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞത്. സംഘടനയേയും മുതിര്‍ന്ന നേതാക്കളെയും പരസ്യമായി അപമാനിക്കുന്ന ശോഭ സുരേന്ദ്രനെ എന്തിന് ഇത്തരം പരിപാടികളില്‍ കൊണ്ടുവരണം എന്നായിരുന്നു ഗ്രൂപ്പില്‍ ഒരു വിഭാഗം ഉയര്‍ത്തിയ ചോദ്യം. സംസ്ഥാന കൗണ്‍സില്‍ അംഗം രാജീവ് ഉള്‍പ്പെടെയായിരുന്നു ശോഭക്കെതിരെ രംഗത്ത് വന്നത്. അതേസമയം ഔദ്യോഗികവാട്‌സപ്പ് ഗ്രൂപ്പില്‍ പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞത് നടക്കാന്‍ പാടില്ലാത്തതെന്ന് ശോഭ സുരേന്ദ്രന്‍ പറഞ്ഞു.
കഴിഞ്ഞ ദിവസവും ജില്ലാ നേതൃത്വത്തിന്റെ ആശീര്‍വാദത്തോടെ ശോഭ കോഴിക്കോട്ട് മറ്റൊരുപരിപാടിക്കെത്തിയിരുന്നു. സുരേന്ദ്രന്‍ മുരളി വിഭാഗത്തിന് അനഭിമതയായി പ്രഖ്യാപിച്ചയാളെ തുടര്‍ച്ചയായിപാര്‍ടിപരിപാടികളില്‍ പങ്കെടുപ്പിക്കുന്നതിലൂടെ ഗ്രൂപ്പ് ശക്തമാക്കാനുള്ള നീക്കത്തിലാണ് കൃഷ്ണദാസ്പക്ഷം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here