പാലക്കാട്ടെ ബിജെപി സ്ഥാനാർഥിയെ പ്രഖ്യാപിച്ചതിൽ നേതാക്കൾക്ക് അതൃപ്തി

bjp

പാലക്കാട്ടെ ബിജെപി സ്ഥാനാർഥിയെ പ്രഖ്യാപിച്ചതിൽ നേതാക്കൾക്ക് അതൃപ്തി. ബിജെപി ദേശീയ കൗണ്‍സില്‍ അംഗം എൻ ശിവരാജനാണ് രംഗത്തെത്തിയത്. സ്ഥാനാർഥിക്കല്ല, ചിഹ്നത്തിന് വോട്ടു കിട്ടുമായിരിക്കുമെന്ന് ശിവരാജൻ.

Also Read; ഏഴാം ക്ലാസ് വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം; ആലപ്പുഴയിൽ കായികാധ്യാപകൻ പിടിയിൽ

പാലക്കാട്ടെ ബിജെപിയിലും സ്ഥാനാർഥി പ്രഖ്യാപനത്തോടെ തർക്കം രൂക്ഷമാകുന്നു. ബിജെപി സ്ഥാനാർഥി സി കൃഷ്ണകുമാറിനെതിരെ ബിജെപി ദേശീയ കൗണ്‍സില്‍ അംഗം എൻ ശിവരാജനാണ് രംഗത്തെത്തിയത്. സ്ഥാനാർഥിക്കല്ല, ചിഹ്നത്തിന് വോട്ടു കിട്ടുമായിരിക്കും എന്നും സി കൃഷ്ണകുമാറിനെ പൂച്ചയോട് ഉപമിച്ചു കൊണ്ട് എൻ ശിവരാജൻ പരിഹസിച്ചു.

Also Read; ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്; വയോധികനായ റിട്ടയേർഡ് ഉദ്യോഗസ്ഥനിൽ നിന്ന് 51ലക്ഷം തട്ടാൻ നീക്കവുമായി നോർത്ത് ഇന്ത്യൻ സംഘം

ബിജെപി സ്ഥാനാർഥിയായി ശോഭ സുരേന്ദ്രനെ പരിഗണിക്കാത്തതിൽ ഒരു വിഭാഗം നേതാക്കൾക്ക് അമർഷമുണ്ട്. ശോഭയ്ക്ക് വേണ്ടി വാദിച്ച മുതിർന്ന നേതാക്കളെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന നേതൃത്വം.

News summary; Controversy in BJP with the announcement of candidate in Palakkad

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News