ഒഐസിസി ഭാരവാഹിത്വം; സുധാകരനെതിരെ പാര്‍ട്ടിയില്‍ വിമര്‍ശനം, കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

K Sudhakaran

ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് ഭാരവാഹിത്വവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. ഹൈക്കമാന്റ് നിര്‍ദ്ദേശം കെ സുധാകരന്‍ തള്ളി. കുമ്പളത്ത് ശങ്കരപിള്ളയെ ഒ ഐ സി സി ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും മാറ്റിയ നടപടി ഹൈക്കമന്റ് ഇടപെട്ടു മരവിപ്പിച്ചിരുന്നു.

എന്നാല്‍ യുഎഇ ഇന്‍കാസ് യുകെ കമ്മിറ്റി രൂപീകരണവുമായി ബന്ധപെട്ട് പുറത്തിറങ്ങിയ സര്‍ക്കുലറില്‍ കുമ്പളത്തെ വീണ്ടും ഒഴിവാക്കി. കെ പി സി സി ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണന്‍ ഇറക്കിയ ആദ്യ സര്‍ക്കുലറില്‍ കുമ്പളത്തിന്റെ പേരുണ്ട്. എന്നാല്‍ തൊട്ടടുത്ത ദിവസം കുമ്പളത്തെ ഒഴിവാക്കി പുതിയ സര്‍ക്കുലര്‍ ഇറക്കി

ഈ സര്‍ക്കുലറില്‍ ജെയിംസ് കൂടലാണ് ഗ്ലോബല്‍ കമ്മിറ്റി പ്രസിഡന്റ് സ്ഥാനത്തുള്ളത്. നേരത്തെ കുമ്പളത്തെ മാറ്റിയത് പാര്‍ട്ടിയില്‍ വലിയ തര്‍ക്കങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. വി ഡി സതീശന്‍ ഉള്‍പ്പെടെ ഈ തീരുമാന ത്തിനെതിരെ രംഗത്ത് വന്നിരുന്നു.

ഈ ഘട്ടത്തിലാണ് എ ഐ സി സി ഇടപെട്ട് കെ സുധാകരന്റെ ഉത്തരവ് മരവിപ്പിച്ചത്. എ ഐ സി സി യുടെ നിര്‍ദേശം ലംഘിച്ച കെ സുധാകരന്റെ നടപടിക്കെതിരെ പാര്‍ട്ടിയില്‍ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News