കെപിസിസിയുടെ നിര്‍ദേശം അവഗണിച്ച് കെസി വേണുഗോപാല്‍ വിഭാഗത്തിന്റെ ഏകപക്ഷീയ നീക്കം. മഹിളാ കോണ്‍ഗ്രസിന് പിന്നാലെ കെഎസ്‌യുവിലും എ-ഐ വിഭാഗത്തെയും സുധാകരനെയും തഴഞ്ഞു. സുധാകരവിഭാഗത്തിന് സീനിയര്‍ വൈസ് പ്രസിഡന്റും എ-ഐ വിഭാഗത്തിന് ഒരോ വൈസ് പ്രസിഡന്റ് പദവിയും നല്‍കി ബാക്കി മുഴുവന്‍ സ്ഥാനങ്ങളും വിഡി സതീശനും കെസി വേണുഗോപാലും പങ്കിട്ടു.
മാനദണ്ഡങ്ങള്‍ എന്‍.എസ്.യു നേത്യത്വം അട്ടിമറിച്ചാണ് പട്ടിക പ്രസിദ്ധീകരിച്ചെന്നാണ് വിമര്‍ശനം. വിവാഹം കഴിഞ്ഞവരും പട്ടികയില്‍ ഇടം പിടിച്ചതോടെ കാര്യങ്ങള്‍ പൊട്ടിത്തെറിയിലേക്ക് നീങ്ങി. കെ.പി.സി.സി നിര്‍ദേശം അവഗണിച്ചതില്‍ പ്രതിഷേധിച്ച് വി.ടി ബൽറാമും കെ ജയന്തും കെ.എസ്.യുവിന്റെ സംഘടനാ ചുമതല ഒഴിഞ്ഞു. ഏകപക്ഷീയ പട്ടിക മരവിപ്പിക്കണമെന്നാണ് ആവശ്യം.
ജില്ലാ ഭാരവാഹികളില്‍ ഭൂരിഭാഗവും കെസി വിഭാഗം അനുയായികള്‍ തന്നെ. എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ 43 പേരില്‍ 30 പേരും കെസി വിഭാഗം നേതാക്കള്‍. ഇതില്‍ 9 പേര്‍ വിഡി സതീശന്റെ അനുയായികളാണ്. ഭൂരിപക്ഷം ഭാരവാഹികളും കെസി-വിഡി വിഭാഗം കൈപ്പിടിയില്‍ ഒതുക്കിയതോടെ വലിയ പ്രതിഷേധമാണ് ഗ്രൂപ്പിന് അതീതമായി പാര്‍ട്ടിയില്‍ ഉയര്‍ന്നുവരുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here