സംസ്ഥാന കോൺഗ്രസിൽ നേതാക്കൾ തമ്മിൽ പോര് തുടരുന്നതിനിടയിൽ മഹിളാ കോൺഗ്രസിലും തർക്കം. മഹിളാ കോൺഗ്രസിൻ്റെ ഭാരവാഹിത്വം കെസി വേണുഗോപാൽ വിഭാഗം പിടിച്ചെടുത്തു എന്ന ആരോപണവുമായി മഹിളാ കോൺഗ്രസ് നേതാവ് സുനിതാ വിജയൻ. മഹിളാ കോൺഗ്രസ് ഭാരവാഹി പട്ടികയിൽ അർഹരെ തഴഞ്ഞു എന്നാണ് ആരോപണം. തിരുവനന്തപുരം ജില്ലാ അധ്യക്ഷ പദവിയി നിന്നും തഴഞ്ഞതിലാണ് സുനിത പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുന്നത്. രമേശ് ചെന്നിത്തല വിഭാഗം നേതാവായ സുനിത വിജയൻ പദവികളും രാജിവെച്ചു.
ലിപ്സ്റ്റിക്കിട്ട വനിതകൾക്കേ പാർട്ടിയിൽ സ്ഥാനമുള്ളൂ. കോൺഗ്രസിൽ കെസി വേണുഗോപാലിന് വേണ്ടി റിക്രൂട്ട്മെൻ്റ് ഏജൻസി പ്രവർത്തിക്കുന്നുവെന്നും സുനിത പറഞ്ഞു. നിലവിലെ ഭാരവാഹി പട്ടികയിൽ വന്നവരെല്ലാം അനർഹരാണ് എന്നും അവർ ചൂണ്ടിക്കാട്ടി.
ജെബി മേത്തര്‍ കെസി വേണുഗോപാലിന്റെ ചട്ടുകമായെന്നാണ് മറ്റു ഗ്രൂപ്പുകളുടെ അഭിപ്രായം. ഇക്കാര്യത്തില്‍ വലിയ അതൃപ്തി എ വിഭാഗത്തിനുമുണ്ട്. എ വിഭാഗം നേതാക്കള്‍ ഇക്കാര്യം ഹൈക്കമാന്‍ഡിനെ അറിയിക്കുമെന്നാണ് വിവരം. സംസ്ഥാന ഭാരവാഹി പട്ടികയിലും എ-ഐ വിഭാഗത്തിനെ തഴഞ്ഞു. സുധാകരന്‍ അനുകൂലികള്‍ക്കും പരിഗണന ലഭിച്ചില്ല. ഇതോടെ രമേശ് ചെന്നിത്തലയും സുധാകരനും ഹൈക്കമാന്‍ഡിനെ അതൃപ്തി അറിയിച്ചു. പട്ടിക മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്ക് കത്ത് നല്‍കി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here