‘ഹരിത’ വിവാദത്തില്‍ പാര്‍ട്ടി പുറത്താക്കിയ മുന്‍ എം.എസ്.എഫ് നേതാക്കളെ തിരിച്ചെടുക്കുന്നതിനെ ചൊല്ലി മുസ്ലിം ലീഗില്‍ തര്‍ക്കം. എംഎസ്എഫ് മുന്‍ ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂര്‍, സെക്രട്ടറി ഫവാസ് എന്നിവരെ തിരിച്ചെടുക്കുന്നതിനെതിരെയാണ് പ്രതിഷേധം. എം.എസ്.എഫ് ഔദ്യോഗിക നേതൃത്വത്തിനാണ് കടുത്ത അതൃപ്തി. എആര്‍ നഗര്‍ ബാങ്ക് വിഷയത്തില്‍ വിവരാവകാശ നോട്ടീസ് നല്‍കി നിയമ നടപടികള്‍ക്ക് നേതൃത്വം കൊടുക്കുന്ന വ്യക്തിയാണ് കെ.എം. ഫവാസ്.
ഇരുവരെയും തിരിച്ചെടുക്കുന്നതിനായി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ മധ്യസ്ഥതയിലാണ ചര്‍ച്ച നടത്തിയത്. ‘ഹരിത’ നേതാക്കള്‍ക്കെതിരായ സ്ത്രീവിരുദ്ധ പരാമര്‍ശ വിവാദത്തില്‍ ലീഗ് നേതൃത്വത്തെ വിമര്‍ശിച്ചതിനായിരുന്നു ഫവാസിനെയും ലത്തീഫിനെയും പുറത്താക്കിയത്. ഇരുവരും ഖേദം പ്രകടിപ്പിച്ച് നേതൃത്വത്തിന് കത്തയച്ചു. ഹരിതയില്‍ നിന്ന് പുറത്താക്കപ്പെട്ട ഫാത്തിമ തഹ്‌ലിയ, നജ്മ തബ്ഷീറ, മുഫീദ തസ്‌നി എന്നിവരെയും തിരിച്ചെടുത്തേക്കും.
ALSO READ: ലോക്സഭാ തെരഞ്ഞെടുപ്പ്; എൽഡിഎഫ് സ്ഥാനാർഥി കെ രാധാകൃഷ്ണനെ വരവേറ്റ് കോൺഗ്രസ് പ്രവർത്തകർ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here