സമസ്തയിൽ പോര് രൂക്ഷമാകുന്നു; സമാന്തര സമ്മേളനങ്ങളുമായി ലീഗ് അനുകൂല സുന്നി വിഭാഗം

സമസ്തയിൽ പോര് രൂക്ഷമാകുന്നു. സമാന്തര സമ്മേളനങ്ങളുമായി ലീഗ് അനുകൂല സുന്നി വിഭാഗം. സമസ്തയിലെ ഒരു വിഭാഗത്തിനെതിരെ രൂക്ഷ വിമർശനവുമായി ലീഗ് അനുകൂലികളായ സമസ്ത അംഗങ്ങളുടെ ആദർശ സംരക്ഷണ സമ്മേളനം കോഴിക്കോട് നടന്നു. ഉമർ ഫൈസിയെ എല്ലാ സ്ഥാനത്ത് നിന്നും മാറ്റണമെന്ന് അബ്ദു റഹ്മാൻ കല്ലായിയും, മായിൻ ഹാജിയും ആവശ്യമുന്നയിച്ചു. സുപ്രഭാതം പത്രത്തെ ലീഗ് വരുതിയിൽ കൊണ്ടുവരണമെന്നും സമസ്തയുടെ ലീഗ് സുന്നി സമാന്തര സമ്മേളനത്തിൽ ആവശ്യമുയർന്നു.

അതേസമയം, കോഴിക്കോട്ടെ ആദർശ സമ്മേളനം സംഘടിപ്പിച്ചത് സമസ്തയിൽ എല്ലാവരെയും ഒന്നിപ്പിച്ചു നിർത്താനാണെന്ന് എസ് വൈ എസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂർ. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളേയും ജിഫ്രി തങ്ങളേയും രണ്ട് ഭാഗത്ത് നിർത്താനുള്ള നീക്കത്തെ തടയുകയാണ് ലക്ഷ്യമെന്നും സമസ്തയിൽ പിളർപ്പ് ഉണ്ടാവില്ലെന്നും അബ്ദുസ്സമദ് പൂക്കോട്ടൂർ പറഞ്ഞു. സമസ്തയിലെ മുസ്ലിം ലീഗ് അനുകൂലിയാണ് അബ്ദുസ്സമദ് പൂക്കോട്ടൂർ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News