ഏകീകൃത കുര്‍ബാന തര്‍ക്കം; പരിഹാരം കണ്ടെത്താനാകാതെ സിറോ മലബാര്‍ സഭ

ഏകീകൃത കുര്‍ബാന തര്‍ക്കത്തില്‍ പരിഹാരം കണ്ടെത്താനാകാതെ സിറോ മലബാര്‍ സഭ സിനഡിന് സമാപനം. വിദേശ പ്രതിനിധിയുടെ സന്ദശന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാര്‍പാപ്പയുടെ നിലപാടിന് കാത്തിരിക്കാമെന്ന നിലപാടിലാണ് സിനഡ് യോഗം പൂര്‍ത്തിയാക്കിയത്.

Also Read: ടൈപ്പ് ഒന്ന് പ്രമേഹമുള്ള കോളേജ് വിദ്യാര്‍ഥികള്‍ക്ക് പരീക്ഷക്ക് അധികസമയം അനുവദിച്ചു

സിറോ മലബാര്‍ സഭ എറണാകുളം-അങ്കമാലി അതിരൂപതയിലെ കുര്‍ബാന പ്രശ്‌നത്തിന് ഇരുപക്ഷത്തു നിന്ന വിട്ടു വിഴ്ച നിലപാടുകള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ സഭയിലെ കുര്‍ബാന തര്‍ക്കം സംബന്ധിച്ച ചര്‍ച്ചകള്‍ സിനഡില്‍ ഉണ്ടായെങ്കിലും തീരുമാനത്തിലേക്ക് ഇതുവരെ എത്താന്‍ കഴിഞ്ഞിട്ടില്ല. തര്‍ക്കപരിഹാരത്തിനായി ആര്‍ച്ച് ബിഷപ്പുമാര്‍ അടങ്ങുന്ന ഒന്‍പതംഗ സമിതിയെ സിനഡ് നിയോഗിച്ചിട്ടുണ്ട്. എന്നാല്‍ കുര്‍ബാന ഏകീകരണം നടപ്പാക്കണം എന്ന കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ഇല്ലെന്ന നിലപാടിലായിരുന്നു സിനഡിന്റെ അവസാന ദിനവും. ഒടുവില്‍ മാര്‍പാപ്പ പ്രതിനിധി ആര്‍ച്ച് ബിഷപ്പ് സിറില്‍ വാസില്‍ റോമിലെത്തി കൈമാറിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള തീരുമാനത്തിലാണ് ഇരുപക്ഷത്തിന്റെയും പ്രതീക്ഷ. സിറില്‍ വാസിലിന്റെ കണ്ടെത്തലുകളും നിഗമനങ്ങളും അടങ്ങുന്നതായിരിക്കും മാര്‍പ്പാപ്പ നല്‍കുന്ന റിപ്പോര്‍ട്ട്.

Also Read: യുപിയില്‍ വിദ്യാര്‍ത്ഥിയെ സഹപാഠികളെക്കൊണ്ട് തല്ലിച്ച സംഭവം; അധ്യാപികയ്‌ക്കെതിരെ കേസെടുത്തു

അതേ സമയം എറണാകുളം അങ്കമാലി അതിരൂപതയെ സ്വതന്ത്ര മെത്രാപ്പൊലീത്തന്‍ സഭയായി മാറ്റണമെന്ന ആവശ്യമാണ് വിമത വിഭാഗം മുന്നോട്ടു വെയ്ക്കുന്നത്. വൈദികര്‍ക്കെതിരായ നടപടികള്‍ പിന്‍വലിക്കണമെന്നും ജനാഭിമുഖ കുര്‍ബാന നിയമാനുസൃതമാക്കണമെന്നുമാണ് ഇവരുടെ ആവശ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News