കേരള സർവകലാശാല സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ സംബന്ധിച്ച് തർക്കം, സ്ഥലത്ത് സംഘർഷാവസ്ഥ

Kerala University Syndicate election

കേരള സർവകലാശാല സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ സംബന്ധിച്ച് തർക്കം. വോട്ട് ഇന്ന് എണ്ണണം എന്ന് ഇടത് പാനൽ അംഗങ്ങൾ ആവശ്യപ്പെട്ടു. കോടതി വിധി വന്ന ശേഷം മതി വോട്ടെണ്ണൽ എന്ന് വി സി വ്യക്തമാക്കി. വോട്ടെണ്ണാൻ അനുവദിക്കില്ല എന്ന് ബിജെപി പ്രതിനിധികൾ പറഞ്ഞു. പ്രതിഷേധം കണക്കിലെടുത്ത് സ്ഥലത്ത് കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയത്.

Also Read; ദില്ലിയിൽ കോച്ചിങ് സെന്ററിലെ വിദ്യാർത്ഥികളുടെ മരണം: ലോക്സഭയിൽ അടിയന്തര പ്രമേയം ഉന്നയിച്ച് ഹൈബി ഈഡൻ എംപി

അതേസമയം, വി സിയുടെ നടപടി ജനാധിപത്യ വിരുദ്ധമെന്ന് അഡ്വ. ജി മുരളീധരൻ പ്രതികരിച്ചു. കോടതി നടപടി വി സി അംഗീകരിക്കുന്നില്ലെന്നും ജി മുരളീധരൻ പറഞ്ഞു. ഗവർണറുടെ നോമിനികൾ പറയുന്നതാണ് വി സി കേൾക്കുന്നത്. ഒരുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കണമെന്നും, ബോധപൂർവം വോട്ടെണ്ണൽ നീട്ടിക്കൊണ്ട് പോകാനാണ് വി സി ശ്രമിക്കുന്നത് എന്നും അഡ്വ. ജി മുരളീധരൻ വ്യക്തമാക്കി.

Kerala University Syndicate Election, Kerala news, Thiruvananthapuram, Kerala Police

 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News