മൻമോഹൻ സിംഗിന്റെ പേരിട്ടില്ല; കോൺഗ്രസ് ആസ്ഥാനത്തിൻ്റെ പേരിനെ ചൊല്ലി വിവാദം

പുതിയ കോൺഗ്രസ് ആസ്ഥാനത്തിന്റെ പേരിനെ ചൊല്ലി വിവാദം കത്തുന്നു. ഇന്നു ഉദ്ഘാടനം ചെയ്ത ദില്ലിയിലെ കോൺഗ്രസ് ആസ്ഥാനത്തിന് മുന്നിൽ സർദാർ മൻമോഹൻ സിംഗ് ഭവൻ  എന്ന പേരിൽ ഫ്ലക്സ് സ്ഥാപിച്ചതാണ് വിവാദത്തിന് തിരികൊളുത്തിയത്. ആസ്ഥാനത്തിന് മൻമോഹൻ സിംഗിന്റെ പേര് നൽകാത്തതിലൂടെ ഗാന്ധി കുടുംബം മൻമോഹൻസിംഗിനെ  അപമാനിക്കുകയാണെന്ന വിമർശനം ശക്തമാകുന്നു.

ഇന്ദിരാഭവൻ എന്ന പേരിട്ട കോൺഗ്രസ് ആസ്ഥാനത്തിന്റെ മുന്നിൽ സർദാർ മൻമോഹൻ സിംഗ് ഭവൻ എന്ന പേരിൽ ഫ്ലക്സ് ബോർഡ് പ്രത്യക്ഷപ്പെടുകയായിരുന്നു. ഇതിനു പിന്നാലെ വിഷയം വിവാദമാക്കി ബിജെപി രംഗത്തെത്തി പ്രണബ് മുഖർജിയെയും നരസിംഹ റാവുവിനെയും അപമാനിച്ച പോലെ കോൺഗ്രസ് മൻമോഹൻ സിംഗിനെയും അപമാനിച്ചെന്നും, ഗാന്ധി കുടുംബം എന്ന മനോഭാവമാണ് കോൺഗ്രസിനുള്ളതെന്നും വിമർശനങ്ങൾ ഉയർന്നു. ജീവിച്ചിരുന്നപ്പോൾ ഗാന്ധി കുടുംബം മൻമോഹൻ സിംഗിനെ ബഹുമാനിച്ചില്ലെന്നും പുതിയ ആസ്ഥാനത്തിന് അദ്ദേഹത്തിന്റെ പേര് നൽകുന്നത് അദ്ദേഹത്തെ ബഹുമാനിക്കാനുള്ള അവസരമാണെന്നും ഇതിൽ കോൺഗ്രസ് തീരുമാനമെടുക്കേണ്ടതാണെന്നും അമിത് മാളവ്യ പ്രതികരിച്ചു.

also read: തുനിഞ്ഞിറങ്ങി കേന്ദ്രം; അരവിന്ദ് കെജ്രിവാളിനെതിരെ കുരുക്ക് മുറുക്കുന്നു

പ്രധാനമന്ത്രിയായിരിക്കെ 2009 ൽ മൻമോഹൻ സിംഗ് ആണ് പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടത്. 24 അക്ബർ റോഡ് എന്ന വിലാസത്തിൽ നിന്നും  9 എ കോട്ട്ല റോഡ് എന്ന  പുതിയ മേൽവിലാസത്തിൽ ആസ്ഥാനം നിർമ്മിക്കാൻ  15 വർഷക്കാലം എടുത്തു.  1998 ൽ കോൺഗ്രസ് അധ്യക്ഷനായ സീതാറാം കേസരിയെ ബലംപ്രയോഗിച്ചു പുറത്താക്കിയ നാടകീയ രംഗങ്ങൾ പഴയ എഐസിസി ആസ്ഥാനത്ത് അരങ്ങേറി. കൂടാതെ 2004ൽ അന്തരിച്ച മുൻ പ്രധാനമന്ത്രി പി വി നരസിംഹറാവുവിന്റെ പൊതുദർശനത്തിനായി എഐസിസി ആസ്ഥാനത്തിന്റെ ഗേറ്റ് തുറക്കാതിരുന്നതും വിവാദമായി.. ഒടുവിൽ പുതിയ ആസ്ഥാനം ഉയരുമ്പോഴും വിവാദം വിട്ടൊഴിയുന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News