ടോൾ പ്ലാസയിൽ പണം നൽകുന്നതുമായി ബന്ധപ്പെട്ട് തർക്കം, കലാശിച്ചത് സംഘർഷത്തിൽ; സംഭവം കാസർകോട്

toll plaza attack

കാസർകോട് – കർണാടക അതിർത്തിയായ തലപ്പാടിയിലെ ടോൾ പ്ലാസയിൽ ടോൾ നൽകുന്നതുമായി ബന്ധപ്പെട്ട് സംഘർഷം. ജീവനക്കാരെ മർദിച്ച മൂന്ന് പേരെ ഉള്ളാൾ പൊലീസ് അറസ്റ്റ് ചെയ്തു. ടോൾ പ്ലാസ ജീവനക്കാർ നൽകിയ പരാതിയിൽ കാർ യാത്രക്കാരായ ഉള്ളാൾ സ്വദേശികളെയാണ് അറസ്റ്റ് ചെയ്തത്.

ഞായറാഴ്ച രാത്രി എട്ടരയോടെയാണ് ദേശീയ പാതയിൽ തലപ്പാടി ടോൾ പ്ലാസയിൽ കാർ യാത്രക്കാരും ജീവനക്കാരും തമ്മിൽ സംഘർഷം ഉണ്ടായത്. മംഗലാപുരം ഭാഗത്തുനിന്ന് മഞ്ചേശ്വരത്തെക്ക് പോവുകയായിരുന്ന കാർ ടോൾ ഗേറ്റിൽ പണം നൽകുന്നതിനു മുൻപ് മുന്നോട്ട് പോയത് ജീവനക്കാർ ചോദ്യം ചെയ്തു. ഇതോടെ കാർ യാത്രക്കാർ പുറത്തിറങ്ങി ജീവനക്കാരെ മർദിക്കുകയായിരുന്നു. സംഘർഷത്തിൽ ടോൾ പ്ലാസ ജീവനക്കാരായ കർണാടക ഹെബ്രി സ്വദേശി മനു, ഉത്തർപ്രദേശ് സ്വദേശി സുധം ഉൾപ്പെടെ നാലു പേർക്ക് പരിക്കേറ്റു.

നാട്ടുകാരും സ്ഥലത്തെത്തിയ പൊലീസും ഇടപെട്ടാണ് സംഘർഷം അവസാനിപ്പിച്ചത്. ടോൾ പ്ലാസ ജീവനക്കാർ നൽകിയ പരാതിയിൽ കേസെടുത്ത ഉള്ളാൾ പൊലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. കാർ യാത്രക്കാരായിരുന്ന ഉള്ളാൾ കോടി സ്വദേശികളായ ഇർഫാൻ (21), സുൽഫാൻ (21) ഫയാസ് (21) എന്നിവരെയാണ് ഉള്ളാൾ പൊലീസ് അറസ്‌റ്റ് ചെയ്തത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here