ജി20 ഉച്ചകോടിക്കിടെ രാഷ്ട്രപതി നടത്തുന്ന അത്താഴ വിരുന്നിനുള്ള ക്ഷണക്കത്തിനെ ചൊല്ലിയും വിവാദം. ക്ഷണക്കത്തില്‍ പ്രസിഡന്റ് ഓഫ് ഇന്ത്യക്ക് പകരം പ്രസിഡന്റ് ഓഫ് ഭാരത് ഉപയോഗിച്ചിരിക്കുന്നു. സെപ്തംബര്‍ 9 നാണ് അത്താഴ വിരുന്ന്. ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ശരിയെങ്കില്‍ ഇന്ത്യക്ക് നേരേയുള്ള കയ്യേറ്റമാണെന്ന് കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേഷ് എക്‌സില്‍ കുറിച്ചു. യൂണിയന്‍ ഓഫ് സ്റ്റേറ്റ്‌സ് എന്നത് കയ്യേറ്റ ഭീഷണിയിലാണെന്ന് ജയ്‌റാം രമേഷ് എക്‌സില്‍ കുറിച്ചു.
Also Read: ഭരണഘടനയില്‍ നിന്ന് ഇന്ത്യ എന്ന വാക്ക് ഒഴിവാക്കാന്‍ നീക്കം
അതിനിടെ ജി20 ഉച്ചകോടിക്കിടെ രാഷ്ട്രപതി നടത്തുന്ന അത്താഴ വിരുന്നിനുള്ള ക്ഷണക്കത്തില്‍ പ്രസിഡന്റ് ഓഫ് ഇന്ത്യക്ക് പകരം പ്രസിഡന്റ് ഓഫ് ഭാരത് എന്നാണ് ഉപയോഗിച്ചിട്ടുള്ളതെന്നും ആരോപണമുയരുന്നുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here