അന്തരിച്ച ഉമ്മന്‍ചാണ്ടിയുടെ ആത്മകഥയിലെ വെളിപ്പെടുത്തല്‍ ഏറ്റെടുത്ത് കോണ്‍ഗ്രസിലെ പ്രധാനനേനതാക്കള്‍. എംഎല്‍എമാരുടെ പിന്തുണയുണ്ടായിട്ടും ചെന്നിത്തലക്ക് പ്രതിപക്ഷനേതൃത്വം സ്ഥാനം നഷ്ടപ്പെട്ടത് സംബന്ധിച്ച് ആത്മകഥയിലെ ഭാഗമാണ് പുതിയ വിവാദത്തിന് വഴിവച്ചിരിക്കുന്നത്. പാര്‍ട്ടിയില്‍ നേരിട്ട അവഗണനായി ചെന്നിത്തല തന്നെ ഇത് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതാണ് പുതിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരിക്കുന്നത്.
പുതുപ്പള്ളി തെരഞ്ഞെടുപ്പ് വിജയത്തിലെ ക്രെഡിറ്റ് ആര്‍ക്ക് എന്ന തര്‍ക്കവും വാര്‍ത്താസമ്മേളനത്തിലെ മൈക്ക് പിടിവലിയും ചര്‍ച്ചയാകുന്നതിനിടയിലാണ് പുതിയ വിവാദം. പ്രതിപക്ഷനേതൃസ്ഥാനം നഷ്ടമായ രമേശ് ചെന്നിത്തല പുതിയ വിവാദത്തില്‍ കളം പിടിച്ചതോടെ വി ഡി സതീശന്‍ മറുവശത്ത് കൂടുതല്‍ ഒറ്റപ്പെടുകയാണ്. ഉമ്മന്‍ചാണ്ടിയുടെ ആത്മകഥയില്‍ പ്രതിപക്ഷനേതാവ് സ്ഥാനത്തേക്ക് ഭൂരിപക്ഷം എംഎല്‍എമാരും ചെന്നിത്തലയെയാണ് പിന്തുണച്ചതെന്ന വെളിപ്പെടുത്തലിനെക്കുറിച്ചുള്ള വാര്‍ത്തയാണ് ചെന്നിത്തല ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. വിഷയം ചര്‍ച്ചയായതോടെ പിന്നീട് പിന്‍വലിച്ചെങ്കിലും വിവാദം ഒടുങ്ങുന്നില്ല.
READ ALSO:രണ്ടാം വന്ദേഭാരത് എക്‌സ്പ്രസിന്റെ ട്രയല്‍ റണ്‍ തുടങ്ങി
ഉമ്മന്‍ചാണ്ടിയുടെ ആത്മകഥയായ ‘കാലം സാക്ഷി’യിലാണ് ചെന്നിത്തലയെ ഭൂരിഭാഗം എംഎല്‍എമാര്‍ പിന്തുണച്ചിരുന്നതായും ഹൈക്കമാന്‍ഡിന്റെ താത്പര്യമാണ് സതീശനെ തുണച്ചതെന്നുമുള്ള വെളിപ്പെടുത്തലുള്ളത്. പാഴായ ഭൂരിപക്ഷ പിന്തുണ എന്ന പേരിലെ അധ്യായത്തിലാണ് ഉമ്മന്‍ചാണ്ടി ഈ ഭാഗം വിവരിക്കുന്നത്. ഇതോടെ ചെന്നിത്തലയെ അട്ടിമറിച്ച് വി ഡി സതീശനെ പദവിയില്‍ എത്തിച്ചത് ആരെന്ന ചോദ്യവും വീണ്ടും സജീവമായി. തന്നെ പദവിയില്‍ നിന്ന് അവഗണിച്ച് ഇറക്കിവിട്ടുവെന്ന വിഷമം ചെന്നിത്തലക്ക് ഇപ്പോഴും ഉണ്ട്. ഇതിനൊപ്പമാണ് കെ സുധാകരന് വാര്‍ത്താസമ്മേളനത്തില്‍ നേരിട്ട ദുരനുഭവം. രണ്ടിലും പ്രതിസ്ഥാനത്തുള്ളത് നിലവിലെ പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ്. വാര്‍ത്താസമ്മേളനത്തില്‍ സുധാകരനോട് സതീശന്‍ മോശമായി പെരുമാറിയെന്ന പൊതുവികാരം പാര്‍ടിക്കുള്ളിലും പൊതുസമൂഹത്തിലുമുണ്ട്. ഇതുകൂടി മനസിലാക്കിയാണ് ചെന്നിത്തല ഉമ്മന്‍ചാണ്ടിയുടെ ആത്മകഥ വിവാദത്തിന് തീകൊളുത്തിയതെന്നാണ് വിവരം.
READ ALSO:മഞ്ചേശ്വരത്ത് 140 കിലോ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here