ഓണ്‍ലൈന്‍ ഗെയിമിംഗ് വഴി കൗമാരക്കാരെ മതം മാറ്റുന്ന റാക്കറ്റിലെ മുഖ്യപ്രതി ഷാനവാസ് ഖാന്‍ പൊലീസ് പിടിയില്‍.അലിബാഗില്‍ നിന്ന് ഞായറാഴ്ചയാണ് പൊലീസ് ഇയാളെ പിടികൂടിയത്.മുംബൈയിലെ വോര്‍ലിയില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഇയാളെ കണ്ടെത്തിയത്.
Also Read: മോൻസൻ മാവുങ്കൽ കേസ്, കെ സുധാകരന്‍ രണ്ടാം പ്രതി
ഓണ്‍ലൈന്‍ ഗെയിമിംഗ് ആപ്ലിക്കേഷനിലൂടെ ഒരു ആണ്‍കുട്ടിയെ മതപരിവര്‍ത്തനം നടത്തിയിട്ടുണ്ടെന്ന് ഷാനവാസ് പൊലീസിനോട് പറഞ്ഞു.മൊബൈല്‍ നമ്പറുകള്‍ പരസ്പരം കെമാറി ഗെയിമിനുള്ളിലെ ഡിസ്‌കോര്‍ഡ് പ്രത്യേകതയെക്കുറിച്ച് നിരന്തരം സംസാരിച്ച് സൗഹൃദം സ്ഥാപിക്കുകയാണ് ഇവര്‍ ആദ്യം ചെയ്യുന്നത്.തുടര്‍ന്ന് മതപരിവര്‍ത്തനത്തെക്കുറിച്ച് സംസാരിച്ചും ടെലിവാന്‍ജലിസ്റ്റ് സാക്കിര്‍ നായിക്കിന്റെ പ്രസംഗത്തെക്കുറിച്ച് ചര്‍ച്ച ചെയ്തും ഇരകളെ വലയിലാക്കുന്നു.
Also Read: ‘മോദി ജി താലി’: മോദിയുടെ പേരില്‍ വിഭവമൊരുക്കി ന്യൂജേഴ്‌സിയിലെ റെസ്‌റ്റോറന്‍റ്
ഷാനവാസ് ആണ് റാക്കറ്റിലെ മുഖ്യകണ്ണിയെന്ന് മനസ്സിലാക്കിയ ഗാസിയാബാദ് പൊലീസ് മുംബ്ര പൊലീസിന്റെ സഹായം തേടിയിരുന്നു.പൊലീസ് അന്വേഷിക്കുന്നുണ്ടെന്ന് മനസ്സിലാക്കി ഷാനവാസ് ഒളിവില്‍ പോയി.എന്നാല്‍ അലിബാഗിലെ ഒരു ലോഡ്ജില്‍ ഇയാളുണ്ടെന്ന രഹസ്യ വിവരത്തെത്തുടര്‍ന്ന് മുമ്പ്ര പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു.
ഷാനവാസിന്റെ സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പൊലീസ് പരിശോധിച്ച് വരികയാണ്. ആപ്പ് ആക്സസ് ചെയ്യാന്‍ ഉപയോഗിച്ച ഒരു മൊബൈല്‍ ഫോണും കമ്പ്യൂട്ടറും ഐപാഡും ഇയാളുടെ വീട്ടില്‍ നിന്നും പൊലീസ് പിടിച്ചെടുത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here