കുക്കറുണ്ടോ വീട്ടില്‍ ? എങ്കില്‍ വെറും അഞ്ച് മിനുട്ടിനുള്ളില്‍ വാനില കേക്ക് റെഡി

കേക്ക് ഇഷ്ടമില്ലാത്തവരായി ഒരുമുണ്ടാകില്ല, മധുരമൂറുന്ന കിടിന്‍ കേക്ക് ഇനി മുതല്‍ സിംപിളായി വീട്ടിലുണ്ടാക്കാം. കുക്കറില്‍ സോഫ്റ്റായ വാനില കേക്ക് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിലായോ ?

ചേരുവകള്‍

മൈദ – ഒരു കപ്പ്

മുട്ട – 3 എണ്ണം

പഞ്ചസാര- ഒരു കപ്പ്

ബേക്കിംഗ് പൗഡര്‍ – 1 സ്പൂണ്‍

ബേക്കിംഗ് സോഡ – കാല്‍സ്പൂണ്‍

സണ്‍ഫ്‌ളവര്‍ ഓയില്‍ – അരക്കപ്പ്

പാല്‍- 2 സ്പൂണ്‍

വാനില എസ്സന്‍സ്- അര സ്പൂണ്‍

പാചകരീതി

കേക്കിനായുള്ള മാവുണ്ടാക്കാനായി മൈദ, ബേക്കിംഗ് സോഡ, ബേക്കിംഗ് പൗഡര്‍ എന്നിവ നല്ലതുപോലെ യോജിപ്പിച്ചെടുക്കണം.

ഇത് നന്നായി യോജിപ്പിച്ച് മാറ്റി വെയ്ക്കുക. ശേഷം ഒരു പാത്രത്തിലേയ്ക്ക് മുട്ട പൊട്ടിച്ചൊഴിക്കണം.

അതിലേയ്ക്ക് കുറച്ചായി പഞ്ചസാര മുഴുവന്‍ ഇട്ടു കൊടുത്തു നന്നായി ഇളക്കി യോജിപ്പിച്ചെടുക്കണം.

ശേഷം മുട്ട നന്നായി ബീറ്റ് ചെയ്തെടുക്കാം. ഇതിലേയ്ക്ക് വാനില എസ്സന്‍സും ചേര്‍ക്കണം.

ഈ മിശ്രിതം നേരെത്തെ എടുത്തുവെച്ച മൈദയിലേയ്ക്ക് ചേര്‍ത്ത് നന്നായി യോജിപ്പിക്കണം.

കൂടെ പാലും സണ്‍ഫ്‌ളവര്‍ ഓയിലും ചേര്‍ത്ത് നല്ലരീതിയില്‍ യോജിപ്പിച്ചെടുക്കണം.

കുക്കറിന്റെ മൂടി മാറ്റി അത് അടുപ്പില്‍ കുറച്ച് സമയം ചൂടാക്കാന്‍ വെയ്ക്കുക.

ചുവടുറപ്പുള്ള പാത്രത്തില്‍ നെയ്യ് പുരട്ടിയശേഷം കേക്ക് മിക്സ് ഒഴിച്ചുകൊടുക്കാം.

കുക്കറില്‍ ഒരു സ്റ്റാന്‍ഡ് വെച്ചശേഷം അതിന് മുകളില്‍ കേക്ക് പാത്രം വെച്ചുകൊടുക്കാം.

ശേഷം വാഷറും വിസിലും മാറ്റിയ ശേഷം നല്ലപോലെ മൂടി 30 മിനിറ്റ്
വേവിക്കണം. ചൂടാറുമ്പോള്‍ മുറിച്ച് ഉപയോഗിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News