ഇന്ത്യയിലെ പാചകവിലയിൽ വർധനവുണ്ടായത് 70%; വി ശിവദാസന്‍ എംപിയുടെ ചോദ്യങ്ങൾക്ക് മറുപടിനൽകി കേന്ദ്ര പെട്രോളിയം മന്ത്രാലയം

ഇന്ത്യയില്‍ പാചകവാതകവിലയില്‍ 70 ശതമാനം വര്‍ധനവുണ്ടായതായി കേന്ദ്ര പെട്രോളിയം മന്ത്രാലയം. രാജ്യസഭയില്‍ വി ശിവദാസന്‍ എംപിക്ക് നല്‍കിയ മറുപടിയിലാണ് കേന്ദ്രസര്‍ക്കാരിന്റെ മറുപടി. പാചകവാതകത്തിന് അന്താരാഷ്ട്രവിലയില്‍ വന്ന വര്‍ധനവിന്റെ ഇരട്ടി ജനങ്ങളില്‍ നിന്നും പിഴിഞ്ഞെടുക്കുകയാണെന്നും കണക്കുകള്‍ വ്യക്തമാകുന്നു.

Also Read: വന്‍കിട പദ്ധതികളിലൂടെ സൗദിയിൽ സ്വകാര്യനിക്ഷേപങ്ങൾ വർധിക്കും; 1.9 ശതമാനം സാമ്പത്തിക വളര്‍ച്ച നേടും;അന്താരാഷ്ട്ര നാണയനിധി

2018-19 ല്‍ ഇന്ത്യയില്‍ പാചകവാതക വില ഗാര്‍ഹിക സിലിണ്ടറിന് 653 രൂപയും വ്യാവസായിക സിലിണ്ടറിന് 1176 രൂപയും ആയിരുന്നു. 2022-23 ല്‍ ഇത് ഗാര്‍ഹിക സിലിണ്ടറിന് 1103 രൂപയും വ്യാവസായിക സിലിണ്ടറിന് 2028 രൂപയും ആയി വര്‍ധിച്ചു. എഴുപത് ശതമാനം വര്‍ദ്ധനവ് ആണ് ഇന്ത്യയില്‍ പാചകവാതകവിലയിലുണ്ടായത്. രാജ്യസഭയില്‍ പെട്രോളിയം മന്ത്രാലയം വി ശിവദാസന് നല്‍കിയ മറുപടിയിലാണ് മോദി സര്‍ക്കാര്‍ ജനങ്ങളെ അന്യായമായി പിഴിയുകയാണെന്ന് വ്യക്തമാകുന്നത്. അന്താരാഷ്ട്ര വിപണിയിലെ വിലയാണ് കാരണമായി ചൂണ്ടിക്കാട്ടുന്നതെങ്കില്‍ അതും പച്ചക്കളളമെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ കാലയളവില്‍ 35 ശതമാനം മാത്രമാണ് അന്താരാഷ്ട്ര വിപണിയിലെ വിലവര്‍ദ്ധനവ്.

2018-19ല്‍ രാജ്യാന്തര പാചകവാതക വില ടണ്ണിന് 526 ഡോളറായിരുന്നത് ഇപ്പോള്‍ 711.5 ഡോളറായി. അതായത് 35 ശതമാനം വര്‍ദ്ധനവ്. അതിനിടയില്‍ 2020-21ല്‍ അന്താരാഷ്ട്ര വില വന്‍തോതില്‍ ഇടിഞ്ഞ് 415.17 ഡോളറിലേക്ക് കൂപ്പ് കുത്തിയപ്പോഴും ഇന്ത്യയില്‍ പാചകവാതക വില കുതിച്ചു. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ വില കൂടിയാല്‍, അതിന്റെ ഇരട്ടിയോളം ആഭ്യന്തര മാര്‍ക്കറ്റില്‍ കൂട്ടുക എന്നതാണ് ഇന്ത്യയില്‍ സംഭവിക്കുന്നതെന്ന് പെട്രോളിയം മന്ത്രാലയം രാജ്യസഭയില്‍ വച്ച കണക്കുകളില്‍ തന്നെ വ്യക്തം.

Also Read: മണിപ്പൂരില്‍ ക്രമസമാധാനം തകര്‍ന്നു; ഡിജിപിയോട് നേരിട്ട് ഹാജരാകാന്‍ നിര്‍ദേശിച്ച് സുപ്രീംകോടതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News