സൂര്യ ഞെട്ടിക്കും, വരുന്നു കിടിലന്‍ ഐറ്റം; കങ്കുവയുടെ ദൃശ്യങ്ങള്‍ വിസ്മയിപ്പിക്കുന്നത്!

സിനിമാ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കങ്കുവ. സംവിധായകന്‍ സിരുത്തൈ ശിവയുടെ ചിത്രത്തില്‍ ആദ്യമായാണ് സൂര്യ നായകനായി എത്തുന്നത്. അതുകൊണ്ട് തന്നെ ചിത്രത്തിനായി വലിയ കാത്തിരിപ്പിലാണ് ആരാധകര്‍. ത്രീഡിയായിട്ട് ഒരുക്കിയിരിക്കുന്ന സിനിമയുടെ ദൃശ്യങ്ങള്‍ കണ്ടു എന്നും ഏറെ വിസ്മയിപ്പിക്കുന്നതാണെന്നും ട്രേഡ് അനലിസ്റ്റ് രമേഷ് ബാല ട്വീറ്റ് ചെയ്തു.

ALSO READ:തൂക്കത്തിനിടെ താഴെ വീണു കുഞ്ഞിന് പരിക്കേറ്റ സംഭവം; അമ്മയും ക്ഷേത്ര ഭാരവാഹികളും പ്രതികള്‍

സ്റ്റുഡിയോ ഗ്രീന്‍ ആണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍. ഇവരുടെ മുംബൈ ഓഫീസില്‍ നിന്ന് കങ്കുവയുടെ കുറച്ച് ക്ലിപ്‌സ് കണ്ടു എന്നാണ് രമേഷ് ബാലയുടെ ട്വീറ്റ്. എന്തൊരു മാറ്റമാണ് സൂര്യ! ഉഗ്രന്‍. പാന്‍ ഇന്ത്യന്‍ ബ്ലോക്ബസ്റ്റര്‍ ലോഡിംഗ് എന്നാണ് അദ്ദേഹം കുറിച്ചത്. രാജ്യത്തെ മികച്ച ഒരു സംവിധായകനായി തന്നെ സിരുത്തൈ ശിവ കൊണ്ടാടപ്പെടും. കലാസംവിധായകനായ മിലനു പുറമേ കങ്കുവ സിനിമയുടെ ഛായാഗ്രാഹകന്‍ വെട്രിയും മികവ് കാട്ടുന്നു. സൂര്യ നായകനായ ചിത്രത്തിന് വന്‍ പ്രമോഷനായിരിക്കും ഉണ്ടാകുകയെന്നും റിലീസ് 2014 പകുതിയോടെ ആയിരിക്കും എന്നും രമേഷ് ബാല ട്വീറ്റ് ചെയ്തു.

ALSO READ:തൊണ്ടയില്‍ മുള്ള് കുടുങ്ങിയോ? പേടിക്കേണ്ട, മുള്ള് പോകാന്‍ ഒരു എളുപ്പവഴി

മൂന്നൂറ് കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. ദിഷാ പതാനിയാണ് നായിക. നടരാജന്‍ സുബ്രമണ്യം ജഗപതി ബാബു, റെഡ്‌ലിന്‍ കിംഗ്‌സ്‌ലെ, കൊവൈ സരള, ആനന്ദരാജ, രവി രാഘവേന്ദ്ര, കെ എസ് രവികുമാര്‍ എന്നിവരും കങ്കുവയില്‍ പ്രധാന കഥാപാത്രങ്ങളായുണ്ടാകും എന്നാണ് വിവരം. ഐമാക്‌സ് ഫോര്‍മാറ്റിലും കങ്കുവ പ്രദര്‍ശനത്തിന് എത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News