വേദിയിൽ വെച്ച് അവതാരകയെ ഹാരമണിയിച്ച് കൂൾ സുരേഷ്, മാല വലിച്ചെറിഞ്ഞ് ദേഷ്യപ്പെട്ട് പെൺകുട്ടി

നടൻ കൂൾ സുരേഷ് ഒരു വേദിയിൽ വച്ച് നിർബന്ധപൂർവ്വം അവതാരകയെ ഹാരമണിയിക്കുന്ന സ്ത്രീ വിരുദ്ധത നിറഞ്ഞു നിൽക്കുന്ന ഒരു ദൃശ്യമാണ് കുറച്ചു ദിവസങ്ങളായി തമിഴ് മാധ്യമങ്ങളിൽ നിറയുന്നത്. ഈ ദൃശ്യങ്ങൾക്ക് വലിയ വിമർശനങ്ങളാണ് ഇപ്പോൾ നേരിടേണ്ടി വരുന്നത്. സംസാരിച്ചുകൊണ്ടിരിക്കെ നിര്ബന്ധപൂർവ്വമാണ് കൂൾ സുരേഷ് അവതാരകയെ ഹാരമണിയിക്കുന്നത്. ദേഷ്യം കൊണ്ട് ആ പെൺകുട്ടി ഹാരം വലിച്ചെറിയുന്നതും പ്രചരിച്ചുകൊണ്ടിരിക്കുന്ന വിഡിയോയിൽ കാണാം.

ALSO READ: നോ പറഞ്ഞ് റിലാക്‌സ് ചെയ്‌തോളൂ; പഠനത്തിലും ജോലിയിലും മുന്നേറാന്‍ എളുപ്പവഴി

സ്ത്രീകളെ അടിച്ചമർത്തുന്ന അല്ലെങ്കിൽ പൊതുവേദിയെന്ന് പോലും നോക്കാതെ അവരെ അതിക്രമിക്കാൻ ശ്രമിക്കുന്ന തരത്തിലുള്ള പ്രവർത്തിയാണ് കൂൾ സുരേഷ് ചെയ്തതെന്ന് സംഭവത്തിൽ സമൂഹ മാധ്യമങ്ങൾ പ്രതികരിക്കുന്നു. സിനിമാ ലോകത്ത് മുൻപും ധാരാളം വിവാദങ്ങൾ കൂൾ സുരേഷ് ഇത്തരത്തിൽ സൃഷ്ടിച്ചിട്ടുണ്ട്. എന്നാൽ ഇത് അങ്ങേയറ്റം കടന്നുപോയെന്നും സമൂഹ മാധ്യമങ്ങൾ പറയുന്നു.

ALSO READ: ലോട്ടറി കച്ചവടം അവസാനിപ്പിച്ച് കടയിൽ വീണ്ടുമെത്തി നോക്കുമ്പോഴാണ് ഭിന്നശേഷിക്കാരനായ രമേശൻ ആ കാഴ്ച കണ്ടത്

അതേസമയം, പെൺകുട്ടിയോട് മോശമായി പെരുമാറിയതിന് പരിപാടിയിൽ വെച്ച് തന്നെ കൂൾ സുരേഷ് മാപ്പ് പറഞ്ഞിരുന്നു. എന്നാൽ മാപ്പ് കൊണ്ട് ആ പെൺകുട്ടിക്കുണ്ടായ ബുന്ധിമുട്ട്  മായ്ക്കാൻ കഴിയുമോ എന്നാണ് സംഭവത്തിൽ വിമർശകർ അഭിപ്രായപ്പെടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News