കൂലി നമ്പര്‍ 1; ഇത് ഇന്ത്യന്‍ റെയില്‍വേയ്ക്ക് നാണക്കേട്, യാത്രക്കാരെ എടുത്ത് വിന്‍ഡോയിലൂടെ അകത്തിട്ടു, വീഡിയോ

Indian Railway

ഇന്ത്യയിലെ ട്രെയിന്‍ യാത്രാ ദുരിതത്തിന്റെ ഒരു ഭീകര കാഴ്ചയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ട്രെയിനിന്റെ വാതിലിലൂടെ കയറാന്‍ കഴിയാത്ത യാത്രക്കാരെ ഒരു കൂലി ജനല്‍ വഴി ട്രെയിനിലേക്ക് എടുത്ത് കയറ്റുന്നതാണ് വീഡിയോ.

ആളുകളെ വിന്‍ഡോയിലൂടെ ട്രെയിനിലേക്ക് കയറ്റിയതിന് ശേഷം അവരുടെ ബാഗുകളും അകത്തേക്ക് എത്തിക്കുന്നത് കാണാം. ‘കൂലി നമ്പര്‍ വണ്‍’ എന്ന കാപ്ഷനോടെയാണ് വീഡിയോ എക്‌സില്‍ പങ്കുവെച്ചിരിക്കുന്നത്.

Also Read : http://യുഎസിലെ അനധികൃത കുടിയേറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തുമെന്ന പ്രചാരണ വാഗ്ദാനങ്ങൾ നടപ്പിലാക്കാൻ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കും: നിയുക്ത പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്

ഓരോരുത്തരെയായി എടുത്താണ് അയാള്‍ വിന്‍ഡോയിലൂടെ ട്രെയിനിന്റെ അകത്തെത്തിച്ചിരിക്കുന്നത്. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുമായി സോഷ്യല്‍മീഡിയയിലെത്തുന്നത്. യാത്രക്കാരുടെ ദുരിതം എന്ന് തീരുമെന്നും കേന്ദ്രം ഇതെല്ലാം കണ്ടിട്ടും മിണ്ടാതിരിക്കുന്നത് എന്താണെന്നുമെല്ലാം കമന്റുകള്‍ വരുന്നുണ്ട്.

രാജ്യത്ത് പല സ്ഥലങ്ങളിലും ഇതേ അവസ്ഥയാണെന്നും അധികാരികള്‍ക്ക് ഇതൊന്നും അറിയേണ്ടതില്ലല്ലോ എന്നും കമന്‍റിടുന്നവരുണ്ട്. നിരവധി പേരാണ് സോഷ്യല്‍മീഡിയയിലൂടെ ഈ വീഡിയോ കണ്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News