സഹകരണ ഭേദഗതി സഹകരണ രംഗത്ത് വായ്പ്പാരംഗമുള്‍പ്പെടെ വന്‍ മാറ്റത്തിന് കാരണമാകും: സഹകരണ ഫെഡറേഷന്‍

സഹകരണ ഭേദഗതി സഹകരണ രംഗത്ത് വായ്പ്പാരംഗമുള്‍പ്പെടെ വന്‍ മാറ്റത്തിന് കാരണമാകും എന്ന് സഹകരണ ഫെഡറേഷന്‍. 2023 സഹകരണ നിയമ ഭേദഗതി ഗവര്‍ണ്ണര്‍ ഒപ്പിട്ടതോടുകൂടി നിലവില്‍ വന്നിരിക്കുകയാണ്. ഈ ഭേദഗതിയോട് കൂടി എല്ലാ സഹകരണ സംഘങ്ങളിലും 10 ലക്ഷത്തിന് മുകളിലുള്ള വായ്പകള്‍ കിട്ടാന്‍ പ്രയാസമായിരിക്കും എന്ന് സഹകരണ ഫെഡറേഷന്‍ അറിയിച്ചു .

ഭരണ സമിതിക്ക് പരമാവധി 10 ലക്ഷം വരെയുള്ള വായ്പകളെ പാസാക്കാന്‍ അനുമതിയുള്ളൂ. സംഘം ഭരണ സമിതിയിലെ 3 ഡയറക്ടര്‍മാരും എക്സിക്യൂട്ടീവ് ഓഫീസറും രജിസ്റ്റേര്‍ഡ് വാല്യൂവറും കൂടിയ ഒരു സമിതിക്ക് മാത്രമെ 10 ലക്ഷത്തിന് മുകളിലുള്ള വായ്പ അപേക്ഷ പാസ്സാക്കാന്‍ കഴിയുകയുള്ളൂ. ഇതിന് പ്രൊജക്ട് റിപ്പോര്‍ട്ടുകളും മറ്റും വേണ്ടിവരും. വായ്പാ രംഗത്ത് വന്ന കാതലായ ഒരു മാറ്റം അതാണ്. അതുപോലെ തന്നെ സംഘങ്ങളുടെ ഭരണ സമിതിയിലെ അംഗങ്ങള്‍, ജീവനക്കാര്‍ തുടങ്ങിയവരുടെ ബന്ധുക്കള്‍ക്ക്- (അമ്മ, അച്ചന്‍, ഭര്‍ത്താവ് തുടങ്ങി ബന്ധുക്കള്‍ എന്ന വിഭാഗത്തില്‍ വരുന്ന ആളുകള്‍ക്ക്) വായ്പ അനുവദിച്ചാലും അതിന്‍മേല്‍ കുടിശ്ശിക ഉണ്ടാകാന്‍ പാടില്ല. കുടിശ്ശിക ഉണ്ടായാല്‍ അവര്‍ക്കെതിരെ കര്‍ശ്ശനമായ നടപടി എടുക്കണം. നടപടി എടുത്തില്ലങ്കില്‍ എക്സിക്യൂട്ടീവ് ഓഫീസറുടെ മേല്‍ നടപടി എടുക്കാവുന്നതാണ്. അതുമാത്രമല്ല സംഘത്തിന്റെ ഓരോ വര്‍ഷത്തെയും വാര്‍ഷിക ജനറല്‍ ബോഡിയില്‍ ഡയറക്ടര്‍മാരുടെയും ജീവനക്കാരുടെയും അവരുടെ ബന്ധുക്കളുടെയും പേരില്‍ എത്ര തുക വായ്പ എടുത്തിട്ടുണ്ടെന്ന് അവതരിപ്പിക്കണം. തിരിച്ച് അടച്ചതും അടവാക്കാത്തതുമായ തുക കൃത്യമായി അജണ്ട വച്ച് ജനറല്‍ ബോഡിയില്‍ അവതരിപ്പിക്കണം.ഇതൊരു വലിയ മാറ്റമാണ്. ഇപ്പോള്‍ സഹകരണ മേഖലയില്‍ നിലവിലുള്ള ബിനാമി വായ്പള്‍ തടയാന്‍ ഈ ബില്‍ വളരെ ഏറെ ഗുണകരമാണ് എന്നും ശാകരണം ഫെഡറേഷൻ വ്യക്തമാക്കി.

ALSO READ: വിവാഹവാഗ്ദാനം നൽകിയശേഷം ലൈംഗീകപീഡനം; യുവാവ് അറസ്റ്റിൽ

ഈ ബില്ലിലെ വലിയൊരു പ്രത്യേകത എന്ന് പറയുന്നത് രജിസ്ട്രാറുടെ അധികാരം അദ്ദേഹത്തിന് തോന്നുന്ന പക്ഷം പോലീസിനെ ഏല്‍പ്പിക്കാം എന്ന് പറയുന്ന ഒരു വകുപ്പാണ്. പ്രസിഡന്റ്, ഡയറക്ടര്‍മാര്‍ എന്നിവര്‍ക്ക് 3 ടേമില്‍ കൂടുതല്‍ ഭരണസമിതിയില്‍ ഇരിക്കുവാന്‍ പാടില്ല എന്ന വകുപ്പ് തത്വത്തില്‍ അംഗീകരിക്കാവുന്നതാണെങ്കിലും അത് ജനാധിപത്യ വിരുദ്ധമാണ്. ഇതിനെതിരെ സഹകാരികള്‍ നിയമ നടപടികളുമായി മുന്നോട്ട് പോകണമെന്നാണ് അഭ്യര്‍ത്ഥിക്കാനുള്ളത്. ജനറല്‍ ബോഡിയിലുള്ള ആ അംഗത്തിന് ജനറല്‍ ബോഡിയില്‍ പങ്കെടുക്കാനും, വോട്ട് ചെയ്യാനുള്ള അധികാരവും ഉണ്ടായിരിക്കെ അദ്ദേഹത്തിന് മത്സരിക്കാനുള്ള അയോഗ്യത എന്ന് പറയുന്നത് അദ്ദേഹം 3 ടേം ഭരണസമിതി അംഗമായി എന്നുള്ള അതിന് ഒരു മാറ്റം വരുത്തുകയാണ് വേണ്ടത്. ബില്ലില്‍ പറഞ്ഞിരിക്കുന്ന ബാക്കിയുള്ള കാര്യങ്ങള്‍ അംഗീകരിക്കാവുന്നതാണ്. ഈ ബില്‍ സഹകരണ മേഖലക്ക് മുതല്‍ കൂട്ടാവുന്നതാണ്. ഇത് നടപ്പിലാക്കിയാല്‍ സഹകരണ മേഖല സംരക്ഷിക്കപ്പെടും എന്നാണ് സഹകരണ ഫെഡറേഷന്‍ ചെയര്‍മാന്‍ എന്ന നിലയില്‍ പറയാനുള്ളത്. ബാക്കി കാര്യങ്ങള്‍ രാഷ്ട്രീയത്തിന് അതീതമായി സഹകാരികള്‍ വീണ്ടും ചര്‍ച്ച ചെയ്യേണ്ടതാണ് എന്നും അറിയിച്ചു.

കേരള ബാങ്ക് വരുമ്പോള്‍ ഇത് സഹകരണ മേഖലയെ നശിപ്പിക്കുമെന്ന് സഹകരണ ഫെഡറേഷന്‍ അഭിപ്രായപ്പെട്ടിരുന്നു. അത് സംഭവിച്ച് കഴിഞ്ഞിരിക്കുകയാണ്. ജില്ലാ ബാങ്കുകള്‍ ഉണ്ടായിരുന്നുവെങ്കില്‍ കരുവന്നൂര്‍ പോലെയുള്ള പ്രശ്നങ്ങള്‍ പെട്ടെന്ന് പരിഹരിക്കാന്‍ സാധിക്കുമായിരുന്നു. മുന്‍കാലങ്ങളില്‍ സഹകരണ സംഘങ്ങളില്‍ വരുന്ന അപാകതകള്‍ പരിഹരിക്കാന്‍ അന്ന് ജില്ലാ ബാങ്കുകള്‍ ഉണ്ടായിരുന്നു. കേരളാ ബാങ്കിനെ കൊണ്ട് സഹകരണ സംഘങ്ങള്‍ക്ക് യാതൊരു ഗുണവുമില്ല. മാനേജിങ് ഡയറക്ടറെ നിയമിക്കാനുള്ള അധികാരം പോലും റിസര്‍വ് ബാങ്കിന് മാത്രമായി പരിമിതപ്പെടുത്തി. സഹകരണ ഫെഡറേഷന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ ഫെഡറേഷനെ മോശമായി ചിത്രീകരിച്ച ആളുകളുണ്ട്. സഹകരണ ഫെഡറേഷന്‍ രാഷ്ട്രീയത്തിന് അതീതമായി സഹകരണ മേഘലയിലെ സംരക്ഷണം മാത്രമാണ് എടുത്തു പറയുന്നത്. അത് മനസ്സിലാക്കാന്‍ വൈകിപ്പോയി എന്നുള്ളത് അത് നടപ്പിലാക്കിയ ആളുകള്‍ക്ക് ഇപ്പോള്‍ തോന്നുന്നുണ്ടാകാം എന്നും സഹകരണ ഫെഡറേഷന്‍ വ്യക്തമാക്കി.

ALSO READ: നിജ്ജാറിന്റെ കൊലപാതകം; മൂന്ന് ഇന്ത്യക്കാരെ അറസ്റ്റ് ചെയ്ത് കാനഡ, ചിത്രങ്ങള്‍ പുറത്തുവിട്ടു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News