സഹകരണ മേഖലയിലെ ഓരോ ചില്ലിക്കാശും സുരക്ഷിതം, സര്‍ക്കാരിന്‍റെ ഉറപ്പ് : മുഖ്യമന്ത്രി

സഹകരണ മേഖലയിൽ ആശങ്ക സൃഷ്ടിച്ച് വിശ്വാസ്യത തകർക്കാമെന്ന മനക്കോട്ടയുമായി വരുന്നവർ ആരായാലും എത്ര ഉന്നതരായാലും ആ നീക്കം കേരളത്തിൽ വിലപ്പോവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.  സഹകരണ മേഖലയിലെ ഓരോ ചില്ലിക്കാശും സുരക്ഷിതമായിരിക്കുമെന്ന് സംസ്ഥാന സർക്കാർ ഉറപ്പ് നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു.  കാസര്‍ഗോഡ് കുണ്ടം കുഴി ഫാർമേഴ്സ് സഹകരണ ബാങ്ക് കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സഹകരണ മേഖലയെ തകർക്കാൻ ദുഷ്ടലാക്കോടെ ചിലർ രംഗത്ത് വരികയാണ്. ചില പുഴുക്കുത്തുകൾ ഉണ്ടായി എന്നത് വസ്തുതയാണ്. അതിന്‍റെ ഭാഗമായി ആകെ കുഴപ്പമാണെന്ന് പറയാൻ കഴിയുമോ. അഴിമതി മാർഗ്ഗം സ്വീകരിച്ചവർക്കെതിരെ കർക്കശമായ നിലപാടാണ് സർക്കാർ എടുത്തത്. അഴിമതി വീരൻമാരെ അറസ്റ്റ് ചെയ്ത ശക്തമായ നിയമ നടപടികൾ സ്വീകരിച്ചു.

ALSO READ:  അനില്‍ ബിജെപിയില്‍ ചേര്‍ന്നത് തന്‍റെ പ്രാര്‍ത്ഥനയുടെ ശക്തി, മകന് നിരവധി അവസരങ്ങളുണ്ടാകുമെന്ന് എലിസബത്ത് ആന്‍റണി: വീഡിയോ

ഒറ്റപ്പെട്ട ചില കാര്യങ്ങൾ എത് മേഖലയിലുമുണ്ടാവും. വാണിജ്യ ബാങ്കുകളിലും ഇത്തരം സംഭവങ്ങൾ ഉണ്ടാവാറുണ്ട്. അതോടെ വാണിജ്യ ബാങ്കുകളിലാകെ കുഴപ്പമാണെന്ന് പറയാനാവുമോ.

കേരളത്തെ തകർക്കണം എന്ന് ചിന്തിക്കുന്നവർ കേളത്തിന്‍റെ വളർച്ചയുടെ ഭാഗമായ സഹകരണ മേഖലയെ ലക്ഷ്യമിടുകയാണ്. അന്വേഷണമെന്ന് പറഞ്ഞ് പുകമറ സൃഷ്ടിക്കുന്നു.  ചിലയിടങ്ങളിൽ പാതിര വരെ കുത്തിയിരുന്ന് പരിശോധന നടത്തുന്നു. സഹകരണ മേഖലയിൽ അവതിപ്പും സംശയവുമുണ്ടാക്കാനാണ് ശ്രമം. സഹകരണമേഖലയുടെ വിശ്വാസ്യത തകർക്കാൻ
നേരത്തെയുണ്ടായ നീക്കങ്ങളുടെ ഭാഗമാണിതൊക്കെയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ALSO READ: ‘അഴീക്കോടനെ വേട്ടയാടിയത് പോലെ പിണറായി വിജയനെയും കുടുംബത്തെയും വേട്ടയാടുന്നു’; എ കെ ബാലൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News